കേരളം

kerala

ഒറ്റപ്പാലത്ത് അപ്രോച്ച് റോഡ് തകർന്നു; സംഭവം നിര്‍മാണം കഴിഞ്ഞ് 2 മാസത്തിനുള്ളില്‍, പ്രതിഷേധം

By

Published : May 3, 2023, 7:14 PM IST

ഒറ്റപ്പാലത്ത് അപ്രോച്ച് റോഡ് തകർന്നു

പാലക്കാട്:ഒറ്റപ്പാലത്ത് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ അപ്രോച്ച് റോഡ് തകർന്നു. പാലപ്പുറത്തെ കുതിരവഴി പാലത്തിന്‍റെ അപ്രോച്ച് റോഡാണ് വേനല്‍ മഴയെ തുടര്‍ന്ന് വിണ്ടുകീറിയത്. കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്നാണ് സംഭവം. 

5.5 കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്. നെല്ലിക്കുറുശ്ശി ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന് ഇരുവശവും കോണ്‍ക്രീറ്റ് ചെയ്‌ത് ഇതിനടിയില്‍ മണ്ണിട്ട് നികത്തിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. മഴ പെയ്‌തതോടെ റോഡിനടിയിലെ മണ്ണ് താഴ്‌ന്ന് പോയി. ഇതാണ് റോഡ് തകരാന്‍ കാരണമായത്. റോഡ് കോണ്‍ക്രീറ്റ് ചെയ്‌ത ഭാഗത്ത് കുഴി രൂപപ്പെട്ടിരിക്കുകയാണ്. 

ചെരിഞ്ഞ പാലമായതിനാല്‍ നിര്‍മാണ സമയത്ത് റോഡ് റോളര്‍ ഉപയോഗിച്ച് ബലപ്പെടുത്താനും സാധിച്ചിട്ടില്ല. പാലപ്പുറം, നെല്ലികുര്‍ശി നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാലം യാഥാര്‍ഥ്യമായത്. അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെ റോഡില്‍ അറ്റകുറ്റ പണികള്‍ ആരംഭിച്ചെങ്കിലും ജനങ്ങള്‍ പ്രതിഷേധവുമായെത്തി. നിര്‍മാണം പൂര്‍ത്തിയാക്കി ചിനക്കത്തൂര്‍ പൂരത്തിന് മുമ്പ് വേഗത്തില്‍ പാലത്തിന്‍റെ ഉദ്‌ഘാടനം നടത്തുകയായിരുന്നുവെന്നും പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോഴാണ് ഉദ്‌ഘാടനം നടത്തിയ കാര്യം അറിയുന്നതെന്നും നാട്ടുകാര്‍ പറയുന്നു. 

also read:  മകൻ പിതാവിന്‍റെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് റോഡിൽ തള്ളി; ശവസംസ്‌കാരത്തിന് പണമില്ലാത്തതിനാലെന്ന് മൊഴി

ABOUT THE AUTHOR

...view details