കേരളം

kerala

opposition-leader-vd-satheesan-criticism-on-cm-pinarayi-vijayan

ETV Bharat / videos

മുഖ്യമന്ത്രി സാഡിസ്റ്റും ക്രിമിനലും, പ്രതിഷേധക്കാരെ മർദിച്ച ഗൺമാനെ നേരിടാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അറിയാം; വി ഡി സതീശന്‍ - പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

By ETV Bharat Kerala Team

Published : Dec 16, 2023, 2:39 PM IST

കോഴിക്കോട് :മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (Opposition Leader VD Satheesan criticism on CM Pinarayi Vijayan). കാണുന്നവരുടെയൊക്കെ മനനില തെറ്റിയെന്ന് മുഖ്യമന്ത്രി പറയുന്നു. യഥാർഥത്തിൽ മുഖ്യമന്ത്രിയുടെ സമനനിലയാണ് തെറ്റിയതെന്ന് സതീശൻ വിമര്‍ശിച്ചു. കൂടെയുള്ള മന്ത്രിമാർ കൃത്യസമയത്ത് മരുന്ന് എടുത്ത് നൽകണം. മുഖ്യമന്ത്രി ഏതോ മരുന്ന് കഴിക്കാൻ വിട്ടുപോയെന്നാണ് സംശയം. ക്രിമിനലും സാഡിസ്റ്റുമാണ് മുഖ്യമന്ത്രി എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിഷേധക്കാരെ മർദിച്ച ഗൺമാനെയും പൊലീസുകാരെയും നേരിടാൻ അറിയാം (VD Satheesan about the attack on KSU workers by CM Gunman). അവരുടെ പേരും വീടുമെല്ലാം കൃത്യമായി അറിയാം. കോൺഗ്രസുകാർ വിചാരിച്ചാൽ അവർ വീടിന് പുറത്തിറങ്ങില്ല. രക്ഷാപ്രവർത്തനം കോൺഗ്രസുകാരും തുടങ്ങേണ്ടി വരുമെന്നും വി ഡി സതീശൻ വെല്ലുവിളിച്ചു. ഗവർണർക്കെതിരായ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം ഇരട്ട നീതിയാണ്. സെനറ്റ് നോമിനേഷൻ തയ്യാറാക്കിയ ആളെ നിയമിച്ചത് മുഖ്യമന്ത്രി. എസ്എഫ്ഐ മാർച്ച് നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെന്നും വി ഡി സതീശൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details