കേരളം

kerala

തലസ്ഥാനത്തോട് വിടപറഞ്ഞ് ഉമ്മൻ ചാണ്ടി; അവസാന നോക്കുകാണാന്‍ ഒഴുകുന്നത് പതിനായിരങ്ങള്‍

ETV Bharat / videos

Oommen Chandy | തലസ്ഥാനനഗരിയോട് വിടപറഞ്ഞ് ഉമ്മൻ ചാണ്ടി; അവസാന നോക്കുകാണാന്‍ ഒഴുകുന്നത് പതിനായിരങ്ങള്‍ - വെഞ്ഞാറമൂട്

By

Published : Jul 19, 2023, 4:45 PM IST

Updated : Jul 19, 2023, 7:34 PM IST

തിരുവനന്തപുരം: 53 വർഷത്തോളം കർമ്മമണ്ഡലമായിരുന്ന തിരുവനന്തപുരം ജില്ലയോട് വിടപറഞ്ഞ് ഉമ്മൻ ചാണ്ടി. വികാരനിർഭരമായ യാത്രയയപ്പാണ് തലസ്ഥാന ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പൊതുജനങ്ങളും ജനനായകന് നൽകിയത്. മണിക്കൂറുകളോളമാണ് അദ്ദേഹത്തെ ഒരു നോക്കുകാണാൻ ആയിരങ്ങൾ കാത്തുനിന്നത്. ജനത്തിരക്ക് കാരണം എല്ലാ ജങ്‌ഷനുകളിലും വാഹനം നിർത്തിയിടേണ്ട സാഹചര്യമായിരുന്നു. അതുകൊണ്ടുതന്നെ മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര യാത്ര തുടരുന്നത്. രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽ നിന്ന് ആരംഭിച്ച വിലാപയാത്ര നിയമസഭയ്ക്ക് മുന്നിൽ ഒരു നിമിഷം പ്രത്യേകം നിർത്തി. 53 വർഷം വാദപ്രതിവാദങ്ങളും രാഷ്ട്രീയ തന്ത്രങ്ങളുമായി ഉമ്മൻചാണ്ടി കളം നിറഞ്ഞ നിയമസഭയ്ക്ക് മുന്നിൽ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് യാത്ര പുറപ്പെട്ടപ്പോൾ ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് ഉമ്മൻചാണ്ടിയെ കാണാൻ എത്തിയത്. ഒരിഞ്ചുപോലും വിലാപയാത്രയ്ക്ക് മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യം വരെ പലതവണയുണ്ടായി. വെഞ്ഞാറമൂട് ജങ്‌ഷനിൽ മണിക്കൂറുകളോളം കാത്തുനിന്നാണ് പ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിച്ചത്. വെഞ്ഞാറമൂട് കഴിഞ്ഞ് വാമനപുരം കാരേറ്റ് കിളിമാനൂർ തുടങ്ങിയ സ്ഥലങ്ങളിലും നിരവധിപേർ കാത്തുനിന്നു. വിലാപയാത്ര നിലമേൽ എത്തിയതോടെ തലസ്ഥാനത്തോട് എന്നന്നേക്കുമായി ഉമ്മൻചാണ്ടി വിട പറഞ്ഞു. ഇനിയുള്ള യാത്ര കൊല്ലം ജില്ലയിലൂടെയാണ്.

Last Updated : Jul 19, 2023, 7:34 PM IST

ABOUT THE AUTHOR

...view details