കേരളം

kerala

Giant Athapookalam in thrissur

ETV Bharat / videos

Onam Giant Athapookalam thrissur 2000 കിലോ പൂക്കൾ, 20 അടി വ്യാസം; വടക്കുംനാഥന് മുന്നില്‍ ഭീമൻ അത്തപ്പൂക്കളം - I M Vijayan

By

Published : Aug 20, 2023, 4:09 PM IST

Updated : Aug 20, 2023, 4:14 PM IST

തൃശൂർ :കുടമാറ്റം വര്‍ണ്ണക്കാഴ്‌ചയൊരുക്കുന്ന വടക്കും നാഥ ക്ഷേത്ര തെക്കേഗോപുര നടയില്‍ ഇത്തവണയും ഭീമന്‍ അത്തപ്പൂക്കളം (Athapookalam) ഒരുങ്ങി. തൃശൂര്‍ (Thrissur) സായാഹ്ന സൗഹൃദ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് അത്തപ്പൂക്കളം ഒരുക്കിയത്. ഇത് 16-ാം വർഷമാണ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കുന്നത്. 2,000 കിലോ പൂക്കളാണ് അത്തപ്പൂക്കളത്തിനായി ഉപയോഗിച്ചത്. 20 അടിയാണ് ആരെയും വിസ്‌മയിപ്പിക്കുന്ന അത്തപ്പൂക്കളത്തിന്‍റെ വ്യാസം. 200 ഓളം വരുന്ന അംഗങ്ങളാണ് പൂക്കളമൊരുക്കിയത്. പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച പൂക്കളമൊരുക്കല്‍ നാല് മണിക്കൂറിലധികം സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഫുട്‌ബാള്‍ താരം ഐ എം വിജയന്‍ (I M Vijayan) ഉള്‍പ്പടെയുള്ള നിരവധി പേരാണ് പൂക്കളം കാണാനും വീഡിയോ പകര്‍ത്താനും, സെല്‍ഫിയെടുക്കാനും തെക്കേ ഗോപുര നടയിലെത്തിയത്. 2008ലാണ് സായാഹ്ന സൗഹൃദ കൂട്ടായ്‌മ ആദ്യമായി തെക്കേ ഗോപുര നടയില്‍ അത്തപ്പുക്കളം ഒരുക്കിയത്. അവിടുന്നിങ്ങോട്ട് 16 വര്‍ഷം തുടര്‍ച്ചയായി അത്തപ്പൂക്കളമൊരുക്കി. വെള്ളപ്പൊക്കം, കൊവിഡ് കാലം എന്നിവ കാരണം മൂന്ന് വര്‍ഷം അത്തപ്പൂക്കളത്തിന്‍റെ വലിപ്പം ചെറുതായെങ്കിലും, മുടക്കം വരുത്താതെ തന്നെ കൂട്ടായ്‌മ പൂക്കളമൊരുക്കി. പൂക്കളത്തില്‍ തുടങ്ങി, കുമ്മാട്ടിയും പുലികളിയുമെല്ലാമായി തൃശൂര്‍ ഇനി ഓണ ലഹരിയിലലിയും.

Last Updated : Aug 20, 2023, 4:14 PM IST

ABOUT THE AUTHOR

...view details