Onam Celebration At Kollam District Panchayat ആവേശമായി വടംവലി മത്സരം;കൊല്ലം ജില്ല പഞ്ചായത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു - കലാപരിപാടി
Published : Aug 28, 2023, 1:00 PM IST
കൊല്ലം :ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ഓണ നാളുകൾ വന്നെത്തുമ്പോൾ നാടെങ്ങും ആഘോഷ തിമിർപ്പിലാണ്. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ കളറാക്കിയിരിക്കുകയാണ് കൊല്ലം ജില്ല പഞ്ചായത്ത് (Onam celebration In Kollam District Panchayat). ജില്ല പഞ്ചായത്ത് അംഗങ്ങളും കുടുംബങ്ങളും ജില്ല പഞ്ചായത്തിന്‍റെ അങ്കണത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കാളികളായി. ജില്ല പഞ്ചായത്ത് പ്രസിഡൻ്റെ ഡോ. പികെ ഗോപൻ ഓണാഘോഷം ഉദ്ഘാടനം ചെയ്‌തു (Kollam District Panchayat President Dr PK Gopan). പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ ജനപ്രിനിധികളുടെ നേത്യത്വത്തിൽ രാവിലെ അത്തപൂ ഇട്ടാണ് ജില്ല പഞ്ചായത്തിലെ ഓണാഘോഷത്തിന് തുടക്കമായത്. പ്രസിഡൻ്റ് പികെ ഗോപൻ്റെ നേത്യത്വത്തിലുള്ള പഞ്ചായത്ത് മെമ്പർമാരുടെ ടീമും പഞ്ചായത്തിലെ ജീവനക്കാരുടെ നേത്യത്വത്തിലുള്ള ടീമും തമ്മിൽ നടന്ന വടംവലി ഓണാഘോഷത്തിന് മിഴിവേകി. ആദ്യ റൗണ്ടിൽ പ്രസിഡൻ്റിൻ്റെ ടീം വിജയിച്ചു. രണ്ടാം റൗണ്ടിൽ പ്രസിഡൻ്റെ ടീം പരാജയപ്പെട്ടു. അവസാന റൗണ്ടിൽ വാശിയേറിയ മത്സരമായിരുന്നു നടന്നത്. പിന്നാലെ രണ്ട് ടീം അംഗങ്ങളും ബലാബലം നിന്നു. ഒടുവിൽ പ്രസിഡൻ്റ് ടീമിനെ പരാജയപ്പെടുത്തി സെക്രട്ടറിയുടെ ടീം വടംവലി മത്സരത്തിൽ വിജയ കീരീടം ചൂടി. വനിതകളും പുരുഷൻമാർ ഉൾപ്പെടെ പതിനഞ്ചംഗങ്ങളാണ് ഇരു വിഭാഗങ്ങളിലും അണിനിരന്നത്. തുടർന്ന് ഓണസദ്യയും കലാപരിപാടികളും നടന്നു.