കേരളം

kerala

അറസ്റ്റിലായ ഒഡീഷ സ്വദേശി രാജ്‌കുമാര്‍ നായിക്

ETV Bharat / videos

പ്രണയം നടിച്ച് പീഡനം; അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു, ഒഡിഷ സ്വദേശി അറസ്റ്റില്‍ - സോഷ്യല്‍ മീഡിയ

By

Published : May 11, 2023, 8:21 AM IST

ഇടുക്കി:പ്രണയം നടിച്ച് മാങ്കുളം സ്വദേശിയായ യുവതിയെ പീഡനത്തിനിരയാക്കി അശ്ലീല വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. ഒഡിഷ സ്വദേശിയായ രാജ്‌കുമാര്‍ നായിക്കാണ് പിടിയിലായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഒഡിഷയിലേക്ക് കടന്ന പ്രതിയെ മൂന്നാര്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്. 

2018ലാണ് രാജ്‌കുമാര്‍ നായിക് ജോലി തേടി കേരളത്തിലെത്തിയത്. മാങ്കുളത്തെ ജോലി സ്ഥലത്തിന് സമീപത്തെ വീട്ടിലെ യുവതിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പ്രണയത്തിലാകുകയുമായിരുന്നു. നിരവധി തവണ യുവതിയെ പീഡനത്തിനിരയാക്കിയ ഇയാള്‍ വീഡിയോ പകര്‍ത്തുകയും പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടരുകയുമായിരുന്നു. 

പീഡനം അഹസ്യമായതോടെ യുവതി വീട്ടുകാരോട് വിവരം അറിയിച്ചു. ഇതോടെ ഇയാള്‍ ഒഡിഷയിലേക്ക് കടന്നു. ഒഡിഷയില്‍ എത്തിയതിന് ശേഷം ഫോണിലൂടെ ഭീഷണി തുടര്‍ന്ന ഇയാളുടെ മൊബൈല്‍ നമ്പര്‍ യുവതി ബ്ലോക്ക് ചെയ്‌തു. ഇതോടെ വീഡിയോകള്‍ പ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഒഡിഷയിലെ ബാലേശ്വർ ജില്ലയില്‍ നിന്ന് ഇയാളെ പിടികൂടാനായത്. 

മൂന്നാറില്‍ നിന്ന് 4600 കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മൂന്നാറിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. 

ABOUT THE AUTHOR

...view details