കേരളം

kerala

Obesity Can cause Heart Disease

ETV Bharat / videos

Obesity Can cause Heart Disease: കേരളത്തിൽ മൂന്നിൽ ഒരാൾക്ക് പൊണ്ണത്തടി, ഹൃദ്രോഗം യുവാക്കളിലും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By ETV Bharat Kerala Team

Published : Sep 29, 2023, 6:41 AM IST

തിരുവനന്തപുരം : കേരളത്തിലെ മൂന്നിൽ ഒരാൾക്ക് പൊണ്ണത്തടിയാണെന്ന് (Obesity) പഠന റിപ്പോർട്ട്. 2019ൽ അവസാനമായി നടന്ന നാഷണൽ ഫാമിലി ഹെൽത്ത് സർവേയിലാണ് ഇക്കാര്യം പറയുന്നത്. 38 ശതമാനം സ്‌ത്രീകളും 36 ശതമാനം പുരുഷന്മാരും പൊണ്ണത്തടിയന്മാരാണ്. ഇതിനു ശേഷമുള്ള നാല് വർഷം കൊണ്ട് ഇതിൽ ഏറെ മാറ്റം വന്നിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഇത് കേരളത്തിലുള്ളവരുടെ അനാരോഗ്യകരമായ ജീവിതശൈലിയാണ് വ്യക്തമാക്കുന്നത്. ഇതിൽ മാറ്റം അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഹൃദ്രോഗികളുടെ (Heart Disease) എണ്ണം ഇനിയും വർധിക്കും. നിലവിൽ യുവാക്കളിലും ഹൃദ്രോഗികൾ വർധിക്കുന്ന സാഹചര്യമാണ്. ഭക്ഷണ രീതി (Food Habit) തന്നെയാണ് ഇതിൽ പ്രധാന വില്ലൻ. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ 30 വയസിൽ താഴെയുള്ള ഹൃദ്രോഹികളിൽ 95 ശതമാനം പേർക്കും രോഗകാരണമാകുന്നത് കൊളസ്‌ട്രോൾ, പുകവലി, രക്തസമ്മർദം എന്നിവയാണ്. ഇത് ജീവിതശൈലിയിൽ കാതലായ മാറ്റം ആവശ്യപ്പെടുന്നതാണ്. കഴിക്കുന്ന ഭക്ഷണത്തിൽ പകുതി പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക. കാൽഭാഗം ധാന്യങ്ങളും കാൽഭാഗം പ്രോട്ടീൻ അടങ്ങിയ പയർ വർഗങ്ങളും ഉൾപ്പെടുത്തണം. 30 വയസിന് മുകളിലുള്ളവർ ഹൃദ്രോഗ സമാനമായ രോഗലക്ഷണങ്ങൾ അവഗണിക്കരുത്. തുടർച്ചയായി അനുഭവപ്പെടുന്ന നെഞ്ചുവേദന ആവശ്യമായ വിശ്രമ ശേഷവും തുടരുകയാണെങ്കിൽ നിർബന്ധമായും ചികിത്സ തേടണം. നെഞ്ചുവേദന, മുതുകിൽ ഉണ്ടാകുന്ന തരിപ്പ്, വയർ എരിച്ചിൽ എന്നിവ ഒരിക്കലും അവഗണിക്കരുത്. ചെറിയ രോഗലക്ഷണങ്ങളെ ഗ്യാസ് ട്രബിൾ എന്ന് ചിന്തിച്ച് ഇരിക്കുന്നത് പതിവാകുന്നത് കൊണ്ടാണ് ഡോക്‌ടർമാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നത്.

ABOUT THE AUTHOR

...view details