video: 'തലമുടിയില്‍ പിടിച്ച് വലിച്ചു' 'കിടക്കയിലേക്ക് തള്ളിയിട്ടു'; രോഗിക്ക് നഴ്‌സിന്‍റെ ക്രൂരമര്‍ദനം - national news updates
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ല ആശുപത്രിയില്‍ രോഗിക്ക് നഴ്‌സിന്‍റെ ക്രൂരമര്‍ദനം. രാത്രി കിടക്കയില്‍ നിന്ന് എഴുന്നേറ്റ് വാര്‍ഡിന്‍റെ വാതിലില്‍ അടിച്ച് ശബ്‌ദമുണ്ടാക്കിയതിനാണ് നഴ്‌സെത്തി രോഗിയെ മര്‍ദിച്ചത്. ഒക്‌ടോബര്‍ 21ന് പുലര്‍ച്ചെയാണ് സംഭവം. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രോഗിയെ തലമുടിയില്‍ പിടിച്ച് വലിച്ച് കൊണ്ട് പോകുന്നതും കിടക്കയിലേക്ക് വലിച്ചിടുന്നതും വീഡിയോയില്‍ കാണാനാകും. മൂന്ന് നഴ്‌സുമാരാണ് വീഡിയോയില്‍ ഉള്ളത്. കിടക്കയിലേക്ക് വലിച്ചിട്ടതിന് ശേഷം രോഗിക്ക് നഴ്‌സ് കുത്തിവയ്‌പ്പ് നടത്തുന്നുമുണ്ട്. അതേസമയം രോഗിയുടെ ഭാഗത്ത് നിന്ന് തെറ്റായ പെരുമാറ്റമുണ്ടായതാണ് സംഭവത്തിന് കാരണമായതെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ആര്‍.കെ സിങ് പറഞ്ഞു.
Last Updated : Feb 3, 2023, 8:30 PM IST