കേരളം

kerala

എൻഎസ്എസ്

ETV Bharat / videos

മിത്ത് വിവാദം : സ്‌പീക്കർ മാപ്പ് പറയണമെന്ന നിലപാട് ആവർത്തിച്ച് എൻഎസ്എസ്, നിയമ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനം - Myth controversy

By

Published : Aug 6, 2023, 3:51 PM IST

കോട്ടയം:മിത്ത് വിവാദത്തിൽ സ്‌പീക്കർ മാപ്പ് പറയണമെന്ന നിലപാട് ആവർത്തിച്ച് എൻഎസ്എസ്. എഎന്‍ ഷംസീറിന്‍റെ വിവാദ പരാമർശങ്ങള്‍ സംബന്ധിച്ച് സർക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും, സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിയമവഴി തേടുമെന്നും പെരുന്നയിൽ ചേർന്ന ഡയറക്‌ടർ ബോർഡ്‌ യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രസ്‌തുത വിഷയത്തിൽ സ്‌പീക്കറുടെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമായിരുന്നു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ല. സർക്കാരിന്‍റെ നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ട്. നിയമസഭ സ്‌പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും വിധം നടത്തിയ പ്രസ്‌തുത പരാമർശങ്ങൾ പിൻവലിച്ച് അവരോട് മാപ്പുപറയണം. അല്ലാത്തപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്‌പീക്കർക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണമെന്നും എൻഎസ്എസ് വ്യക്‌തമാക്കി. അതേസമയം തിരുവനന്തപുരത്ത് എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത നടപടിയേയും എൻഎൻഎസ് വിമർശിച്ചു. നിയമപരമായി നിലനിൽക്കാത്ത പ്രസ്‌തുത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി മുമ്പാകെ ഹർജി ഫയൽ ചെയ്‌തിരിക്കുകയാണെന്നും എൻഎൻഎസ് വാർത്താക്കുറിപ്പില്‍ വ്യക്‌തമാക്കി.

ABOUT THE AUTHOR

...view details