ഗംഗ നദിയില്‍പ്പെട്ട് മ്ലാവ്; കുടുങ്ങിയത് 2 മണിക്കൂര്‍, ഒടുവില്‍ കാട്ടിലേക്ക് - ദേശീയ വാര്‍ത്തകള്‍
ഡെറാഡൂണ്‍: ഗംഗ നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട് മ്ലാവ്. ഹരിദ്വാറിലെ കുശാഘട്ട് മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണ്. ഇന്ന് (ഒക്‌ടോബര്‍ 26) രാവിലെയാണ് മ്ലാവ് കുത്തൊഴുക്കില്‍പ്പെട്ടത്. വെള്ളത്തിന്‍റെ ശക്തമായ കുത്തൊഴുക്കില്‍ നിന്ന് കരയിലെത്താന്‍ മ്ലാവ് ശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാനാവും. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പും സ്ഥലത്തെത്തി മ്ലാവിനെ കരകയറ്റാന്‍ ശ്രമിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മ്ലാവിന് കരകയറാനായത്. മേഖലയിലെ രാജാജി വനത്തില്‍ നിന്നാണ് മ്ലാവ് എത്തിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഡിബി നൗതിയാൽ പറഞ്ഞു.
Last Updated : Feb 3, 2023, 8:30 PM IST