കേരളം

kerala

നിബു ജോൺ

ETV Bharat / videos

'ആ നീക്കം പാളി', പുതുപ്പള്ളിയില്‍ മത്സരിക്കില്ലെന്ന് നിബു ജോൺ, നിലവില്‍ കോൺഗ്രസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദീകരണം

By

Published : Aug 10, 2023, 10:19 AM IST

കോട്ടയം : പുതുപ്പള്ളിയില്‍ വിമതനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് നിബു ജോൺ. ഇടത് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ടായിരുന്നു നിബു ജോണിന്‍റെ പ്രതികരണം. സിപിഎം നേതാക്കളും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. നിലവില്‍ കോൺഗ്രസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പുതുപ്പള്ളി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ അതൃപ്‌തിയുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 5നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് 17നാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. സൂക്ഷ്‌മ പരിശോധന ഓഗസ്റ്റ് 18നും നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 21നും ആണ്. സെപ്റ്റംബർ 8ന് വോട്ടെണ്ണൽ നടക്കും. എൽഡിഎഫ് സ്ഥാനാർഥി ആരെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സിപിഎമ്മിന്‍റെ യുവ നേതാവ് ജയ്‌ക്ക്‌ സി തോമസ്, റജി സഖറിയ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബിജെപിയും സ്ഥാനാർഥിയെ ഇതുവരെ നിർണയിച്ചിട്ടില്ല. 

Also read :Puthupally byelection | ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഡല്‍ഹിയില്‍

ABOUT THE AUTHOR

...view details