വീഡിയോ: രഹസ്യമായി പ്രവര്‍ത്തനം തുടര്‍ന്ന് പിഎഫ്‌ഐ; 56 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്‌ഡ് - NIA news updates
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്‌ഡ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഘം പരിശോധനക്കെത്തിയത്. 56 കേന്ദ്രങ്ങളില്‍ പരിശോധന തുടരുകയാണ്. പാര്‍ട്ടിയുടെ നിരോധനത്തിന് ശേഷവും പ്രവര്‍ത്തകര്‍ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതിനാലാണ് സംഘം പരിശോധന നടത്തുന്നത്. പാര്‍ട്ടി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേരളത്തില്‍ എത്തിയിട്ടുണ്ട്. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
Last Updated : Feb 3, 2023, 8:37 PM IST