നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ പൊലീസ് കസ്റ്റഡിയിൽ - കൊലപാതകം
Published : Dec 27, 2023, 12:50 PM IST
തിരുവനന്തപുരം :പോത്തൻകോട് 36 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിതയെയാണ് പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് സുരിതയെ കസ്റ്റഡിയിലെടുത്തത്. സുരിത - സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഇന്നലെ രാത്രിയോടെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടാമത്തെ കുട്ടിയായ ശ്രീദേവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവ ശേഷം സുരിത പോത്തൻകോട് മഞ്ഞമലയിലെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രിയോടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് സജിയെ വിവരം അറിയിക്കുകയും സജി പൊലീസിൽ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ തെരച്ചിലിൽ കുട്ടിയെ പുതച്ചിരുന്ന ടവ്വൽ കിണറിന് പരിസരത്ത് നിന്ന് കണ്ടെത്തി. ഫയർ ഫോഴ്‌സ് കിണറ്റിൽ നടത്തിയ തെരച്ചിലിൽ കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ALSO READ:തിരുവനന്തപുരത്ത് 36 ദിവസം പ്രായമുള്ള നവജാത ശിശു കിണറ്റിൽ മരിച്ച നിലയിൽ ; അന്വേഷണം