പ്രസവത്തില്‍ മരിച്ച നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്തു, അന്വേഷണം ഊര്‍ജിതം - വൈക്കം
കോട്ടയം:വൈക്കം തലയാഴത്ത് പ്രസവത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിനെ ഉടന്‍ തന്നെ കുഴിച്ചിട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം. ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഇന്നലെ (ഏപ്രില്‍ 19) വീട്ടില്‍വച്ചാണ് യുവതി പ്രസവിച്ചത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ALSO READ |തിരൂരിൽ തെരുവ് നായ്ക്കൾ കടിച്ച് കീറിയ നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്ത് പരിശോധന നടത്തിയത്. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നാട്ടുകാര്‍ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തുന്നതെന്ന് വൈക്കം എസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു. പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ ആവില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ ഇതേക്കുറിച്ച് വ്യക്തമായി പറയാന്‍ കഴിയുകയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.