കേരളം

kerala

Neriamangalam Bridge Traffic Signal

ETV Bharat / videos

നോക്കുകുത്തിയായി നേര്യമംഗലം പാലത്തിലെ സിഗ്നല്‍ ; ഒഴിയാതെ ഗതാഗതക്കുരുക്ക് - നേര്യമംഗലം പാലം

By ETV Bharat Kerala Team

Published : Jan 18, 2024, 11:14 AM IST

ഇടുക്കി :നേര്യമംഗലം പാലത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം പ്രവർത്തന രഹിതമായിട്ട് കാലങ്ങളായി. പാലത്തിന്‍റെ (Neriamangalam Bridge) ഇരു ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ നിയന്ത്രിച്ച് സുഗമമായി കടത്തി വിടാന്‍ വേണ്ടിയാണ് സിഗ്നല്‍ സ്ഥാപിച്ചത്, എന്നാൽ ഇപ്പോൾ ഈ സിഗ്നല്‍ സംവിധാനം നോക്കുകുത്തിയായി മാറിയിരിക്കുകയാണ് (Traffic Signal). സ്ഥാപിച്ചെന്നല്ലാതെ നാളിന്നുവരെ സിഗ്നല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിച്ചിട്ടില്ല. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ ഇത്തവണയും നേര്യമംഗലം പാലത്തില്‍ വലിയ ഗതാഗത കുരുക്കും, യാത്രക്കാർ തമ്മിലുള്ള വാക്ക് തര്‍ക്കവും രൂപംകൊണ്ട് കഴിഞ്ഞു. പോയ മധ്യവേനല്‍ അവധിക്കാലത്ത് ആംബുലന്‍സ്‌ അടക്കം കുരുക്കില്‍ അകപ്പെട്ടിരുന്നു. പാലത്തിൽ ഒരു വലിയ വാഹനത്തിനും ഒരു ചെറിയ വാഹനത്തിനും കടന്നുപോകാനുള്ള വിസ്‌താരമേ ഉള്ളൂ. തിരക്ക് കൂടുന്നതോടെ രണ്ട് വലിയ വാഹനങ്ങള്‍ ഒരേ സമയം പാലത്തില്‍ കയറുകയും പിന്നീട് വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്യുന്നത് പതിവാണ്. മുമ്പ് ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും ഫലവത്താകാതെ വന്നതോടെയായിരുന്നു സിഗ്നല്‍ സംവിധാനം സ്ഥാപിച്ചത്. തിരക്കേറുന്ന സമയങ്ങളില്‍ ഇരു ദിശകളിലേക്കും ക്രമം പാലിച്ച് പാലത്തിലൂടെ വാഹനം കടന്നു പോകും വിധം സിഗ്നല്‍ ക്രമീകരിച്ചാല്‍ പാലത്തിലെ കുരുക്ക് ഒഴിവാക്കാം. തിരക്കേറുന്ന സമയങ്ങളില്‍ പാലത്തില്‍ ഗതാഗതകുരുക്കും വാക്ക് തര്‍ക്കവും പതിവാണെന്നിരിക്കെ എന്തിന് പ്രവർത്തിക്കാത്ത സിഗ്നൽ സ്ഥാപിച്ചുവെന്നതാണ് നാട്ടുകാരുടെ ചോദ്യം.

ABOUT THE AUTHOR

...view details