Namma Metro Derailed : ഗ്രീന്‍ ലൈനില്‍ സാങ്കേതിക തകരാര്‍ ; നമ്മ മെട്രോ ട്രെയിന്‍ പാളം തെറ്റി - Namma Metro Derailed In Bengaluru
Published : Oct 3, 2023, 5:21 PM IST
ബെംഗളൂരു : നമ്മ മെട്രോ ട്രെയിന്‍ പാളം തെറ്റി (Metro Train Derailed In Bengaluru). രാജാജി നഗറിന് സമീപം ഇന്ന് (ഒക്‌ടോബര്‍ 3) രാവിലെയാണ് സംഭവം. ഗ്രീന്‍ ലൈനിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. മെട്രോ പാളം തെറ്റിയതോടെ രാജാജി നഗറിനും മന്ത്രി സ്‌ക്വയറിനും യശ്വന്ത്പുരയ്‌ക്കും ഇടയില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു (Namma Metro Bengaluru). കൂടാതെ മഹാകവി കൂവേമ്പു (Mahakavi Kuvempu), ശ്രീരാംപുര (Srirampura), മഹാലക്ഷ്‌മി ലേഔട്ട് (Mahalakshmi Layout), മെസൂര്‍ സാന്‍ഡല്‍ സോപ്പ് ഫാക്‌ടറി സ്‌റ്റേഷന്‍ (Mysore Sandal Soap Factory station) എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും തടസപ്പെട്ടു. സാങ്കേതിക തകരാര്‍ പരിഹരിച്ച് ഉടന്‍ സര്‍വീസ് പുനഃസ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ തകരാര്‍ പരിഹരിച്ച് സര്‍വീസ് പുനഃസ്ഥാപിക്കാനാകുമെന്ന് ബിഎംആര്‍സിഎല്‍ (Bengaluru Metro Rail Corporation Ltd) അധികൃതര്‍ പറഞ്ഞു. (Metro Train Derailed In Rajajinagar Bengaluru).ബെംഗളൂരുവിലെ അതിവേഗ റെയില്‍ ഗതാഗത മാര്‍ഗമാണ് നമ്മ മെട്രോ. പതിനായിരക്കണക്കിനാളുകളാണ് ഇത് ദിനംപ്രതി ഉപയോഗിക്കുന്നത്.