'ശബരിമലയില്‍ മികച്ച സൗകര്യങ്ങള്‍, സര്‍ക്കാരിന് നാഗാലാന്‍ഡ് ഗവര്‍ണറുടെ അഭിനന്ദനം - സന്നിധാനത്തെ സൗകര്യങ്ങള്‍
Published : Dec 27, 2023, 4:39 PM IST
|Updated : Dec 27, 2023, 10:56 PM IST
പത്തനംതിട്ട:ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന ശബരിമലയില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍.ഗണേശ്. സന്നിധാനത്തും സന്നിധാനത്തേക്കുള്ള പാതയിലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള മികച്ച സൗകര്യങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് ദര്‍ശനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ എല്‍.ഗണേശ് (Nagaland Governor L Ganesh Visit Sabarimala). സന്നിധാനത്തേക്കുള്ള റോഡുകള്‍ വളരെ മികച്ചതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് (ഡിസംബര്‍ 27) രാവിലെ 10.30 ഓടെയാണ് ഗവര്‍ണര്‍ സന്നിധാനത്തെത്തിയത് (Sabarimala News Updates). തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയിലും അദ്ദേഹം പങ്കെടുത്തു ( Nagaland Governor About Facilities Of Sabarimala). സഹോദരനായ എല്‍.ഗോപാലന്‍, സഹോദരന്‍റെ ഭാര്യ ചന്ദ്ര ഗോപാലന്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. (Govt Arranged Facilities In Sabarimala). ശബരിമലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്‍ അറിയിച്ചു. മകരവിളക്കിന് കൂടുതല്‍ ഭക്തര്‍ എത്തുന്നത് കണക്കിലെടുത്താണ് സൗകര്യങ്ങള്‍ ഒരുക്കുക.
also read:ഭക്തി സാന്ദ്രമായി ശബരിമല ; തങ്ക അങ്കി ഘോഷയാത്ര ആറന്മുളയിൽ നിന്നു പുറപ്പെട്ടു