കേരളം

kerala

Mysuru Dussehra Yaduveer Wadiyar performed Ayudha Pooja

ETV Bharat / videos

Mysuru Dussehra : ദസറ ആഘോഷത്തിൽ തിളങ്ങി മൈസൂരു; ആയുധ പൂജ നടത്തി രാജാവ് യദുവീർ വാഡിയാർ - ദസറ ആഘോഷവേളയിൽ പ്രകാശപൂരിതമായ മൈസൂർ കൊട്ടാരം

By ETV Bharat Kerala Team

Published : Oct 23, 2023, 9:13 PM IST

മൈസൂരു (കർണാടക):ദസറ ആഘോഷത്തോടനുബന്ധിച്ച് മൈസൂർ രാജകുടുംബത്തിലെ രാജാവ് യദുവീർ കൃഷ്‌ണദത്ത ചാമരാജ വാഡിയാർ മൈസൂർ കൊട്ടാരത്തിലെ കല്യാണ മണ്ഡപത്തിൽ ആയുധങ്ങൾ കൊണ്ടുള്ള പരമ്പരാഗത ആയുധ പൂജയും പശുക്കൾക്കും കുതിരകൾക്കും ആനകൾക്കുമായുളള പരമ്പരാഗത പൂജയും നടത്തി (Mysuru Dussehra Yaduveer Wadiyar performed Ayudha Pooja). ഇന്ന് ഉച്ചയ്ക്ക് 12.20 മുതൽ 12.45 വരെ ആയിരുന്നു യദുവീർ പൂജ നടത്തിയത്. ദസറ സംസ്ഥാന ഉത്സവമായ 'നാദഹബ്ബ' ആയി ആഘോഷിക്കപ്പെടുന്നു. ഉത്സവത്തിന്‍റെ ആഘോഷം മൈസൂരിലെ പഴയ രാജകുടുംബത്തിന്‍റെ നേതൃത്വത്തിലാണ് കൊണ്ടാടുന്നത്. ദസറയിൽ നഗരം മുഴുവൻ വർണ്ണാഭമായ വിളക്കുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദസറ ആഘോഷവേളയിൽ പ്രകാശപൂരിതമായ മൈസൂർ കൊട്ടാരം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയും ഘോഷയാത്രകൾക്കുള്ള ആനകൾക്കുള്ള പരിശീലനവും നടക്കുന്നുണ്ട്. 12 ദസറ ജംബോകൾ മൈസൂർ കൊട്ടാരം മുതൽ ബന്നിമണ്ഡപം വരെയുള്ള ഘോഷയാത്രയിൽ ദിവസത്തിൽ രണ്ടുതവണ ഘോഷയാത്ര നടത്തും. ദസറ 10 ദിവസത്തെ ഉത്സവമാണ്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളുടെ വിജയകരമായ സമാപനമാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. മൈസൂർ ദസറയുടെ സമാപന ദിവസമായ നാളെ (ഒക്‌ടോബര്‍ 24) വൈകിട്ട് 4.40 മുതൽ ലോകപ്രശസ്‌ത ദസറ ജംബൂ സവാരി ഘോഷയാത്ര നടക്കും. ജംബൂ സവാരി ഘോഷയാത്ര മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. രാത്രി 7.30-ന് ബന്നിമണ്ഡപ മൈതാനിയിൽ ദസറ വിളക്ക് പരേഡ് (പഞ്ചിന കവായത്ത്) നടക്കും.

ABOUT THE AUTHOR

...view details