കേരളം

kerala

MV Govindan Response to Probe Against Veena Vijayan

ETV Bharat / videos

'എക്‌സാലോജിക്കിനെതിരെയുള്ള അന്വേഷണത്തിൽ ഭയമില്ല'; രാഷ്ട്രീയ പകപോക്കലെന്ന് എം വി ഗോവിന്ദൻ - Case Against Veena Vijayan

By ETV Bharat Kerala Team

Published : Jan 14, 2024, 12:49 PM IST

തിരുവനന്തപുരം : എക്‌സാലോജിക് കമ്പനി പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും അന്വേഷണം നടക്കട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജികിനെതിരെ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം (MV Govindan Response to Probe Against Veena Vijayan). എക്‌സാലോജിക് കമ്പനിക്കെതിരെയുള്ള അന്വേഷണം പാർട്ടിയെ ബാധിക്കുന്ന വിഷയമല്ല. പാർട്ടി പ്രതികൂട്ടിലാകില്ല. വീണ വിജയൻ മുഖ്യമന്ത്രിയുടെ മകളായതിനാൽ കേന്ദ്ര ഏജൻസികളെ വച്ച് രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നത്. കോൺഗ്രസ്‌ ഇതിൽ അവസരവാദ നിലപാടാണ് എടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സാഹിത്യകാരൻ എംടി വാസുദേവൻ നായർ നടത്തിയ വിമർശനത്തെപ്പറ്റിയും എം വി ഗോവിന്ദൻ പ്രതികരിച്ചു. എംടിയുടെ വിമർശനം പരിശോധിക്കണമെങ്കിൽ പരിശോധിക്കും. 2003ല്‍ എഴുതിയ നേത്രപൂജയ്‌ക്കെതിരെയുള്ള ലേഖനം ഇപ്പോൾ വായിച്ചതിന്‍റെ കാരണം എന്തെന്ന് എം ടി വാസുദേവൻ നായരോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദൻ വ്യക്‌തമാക്കി. ലേഖനം എഴുതുന്ന കാലത്ത് മുഖ്യമന്ത്രി എ കെ ആന്‍റണിയാണ്. ഇപ്പോൾ അത്‌ വായിച്ചതിനെ സംബന്ധിച്ച് പാർട്ടി പരിശോധിക്കേണ്ടതുണ്ടെങ്കിൽ പരിശോധിക്കും. വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎം എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. താൻ ആരെയും വ്യക്തിപൂജ നടത്തിയിട്ടില്ല. ഇടതുപക്ഷത്തിനെയും മുഖ്യമന്ത്രിയേയും ആക്രമിക്കാനാകില്ല എന്നതിനെ തെറ്റായി ചർച്ച ചെയ്‌തു. നിഷ്‌കളങ്കരായ സാഹിത്യകാരന്മാരെ വരെ തെറ്റിദ്ധരിപ്പിച്ചു എന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

ABOUT THE AUTHOR

...view details