ഗവർണറുടെ കാവിവത്കരണ ശ്രമത്തിന് കോൺഗ്രസിന്‍റെ പിന്തുണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി - ഗവർണറെ അനുകൂലിച്ച് കൊണ്ട് കെ സുധാകരന്‍
Published : Dec 20, 2023, 2:44 PM IST
കണ്ണൂര്‍: ഗവർണറെ അനുകൂലിച്ചു കൊണ്ടുള്ള കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രസ്‌താവന അത്ഭുതകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കെ സുധാകരൻ കാവിവത്കരണത്തിന് കൂട്ടുനിൽക്കുകയാണ് (MV Govindan response to K Sudhakaran statement). കാവിവത്കരണത്തിൽ ഒരു ഓഹരി കിട്ടിയാൽ സ്വീകരിക്കാം എന്നാണ് സുധാകരന്‍റെ നിലപാട് എന്നും ഗവർണറുടെ കാവിവത്കരണ ശ്രമത്തിന് കോൺഗ്രസിന്‍റെ പിന്തുണയുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. മതേതര വിശ്വാസികളായ കോൺഗ്രസുകാർ പ്രതികരിക്കണം. കേരളത്തിന്‍റെ ക്രമസമാധാന നില ഭദ്രമെന്നു കോഴിക്കോടിന്‍റെ തെരുവ് കാട്ടി തന്നു. ഇതേ നില തുടർന്നാൽ ഗവർണറെ പിൻവലിക്കണമെന്ന നിലപാട് സ്വീകരിക്കേണ്ടി വരും (Congress support for Governor). കേരളം വിട്ടാൽ കോൺഗ്രസിന് മതനിരപേക്ഷതയില്ല. തെരുവിൽ നേരിടുന്ന കോൺഗ്രസ് പ്രഖ്യാപനം ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നും ആദ്ദേഹം പരിഹസിച്ചു. ഗവർണർ ആർഎസ്എസിന് വേണ്ടി ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്നുവെന്നും രാഷ്‌ട്രപതി ഭരണം വരുമ്പോൾ നോക്കാമെന്നും എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പ്രസ്ഥാവന നടത്തിയിരുന്നു. രാഷ്‌ട്രപതി ഭരണം കാണിച്ച് ഭയപ്പെടുത്തേണ്ട കാര്യമില്ല. ഗവർണർ ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്നു. സ്ഥാനത്തിൻ്റെ വലിപ്പം അദ്ദേഹം മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.