കേരളം

kerala

MV Govindan against Youth Congress

ETV Bharat / videos

'സമരമല്ല, യൂത്ത് കോൺഗ്രസിന്‍റേത് ഏകപക്ഷീയമായ അക്രമം': എം വി ഗോവിന്ദൻ

By ETV Bharat Kerala Team

Published : Dec 22, 2023, 7:10 PM IST

തിരുവനന്തപുരം : യൂത്ത് കോൺഗ്രസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (MV Govindan on Youth Congress protest). യൂത്ത് കോൺഗ്രസിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായുള്ള അടിയും തടയുമാണ് ഇപ്പോൾ നടക്കുന്നത്. തല്ലിയാൽ ജയിക്കാൻ പോകുന്നത് യൂത്ത് കോൺഗ്രസ്‌ ആണെന്നാണ് ചിലർ പറയുന്നത്, അത് നമുക്ക് നോക്കാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നവകേരള സദസിന് ഇപ്പോൾ യാതൊരു ഭീഷണയുമില്ല. അത്തരത്തിൽ ചിന്തിച്ചാണ് പുറപ്പെട്ടിരിയ്‌ക്കുന്നതെങ്കിൽ അതൊന്നും നടപ്പിലാവില്ലെന്നും അദ്ദേഹം പറഞ്ഞു (CPM State Secretary MV Govindan against Youth Congress secretariat march). ആയുധം കൊണ്ട് നേരിടാമെന്ന് കരുതിയാൽ അവർ ജനാധിപത്യ സമൂഹത്തിലല്ല ജീവിക്കുന്നത്. സമരമല്ല ഏകപക്ഷീയമായ അക്രമമാണ് നടന്നത്. നവകേരള സദസ് കഴിഞ്ഞാൽ മന്ത്രിസഭ പുനസംഘടനയുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വ്യാജ രേഖ കേസ് ഒളിക്കാനാണ് കലാപശ്രമം നടത്തുന്നത്. യുഡിഎഫും ബിജെപിയും വിറളി പിടിച്ച നിലപാടാണ് സ്വീകരിച്ചത്. അതിശക്തമായി കടന്നാക്രമിക്കുമെന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാട്  ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം ആണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. നവകേരള സദസിലേക്കുള്ള ജനകീയ പങ്കാളിത്തത്തെ ഇത്തരത്തിലുള്ള കോപ്രായം കൊണ്ട് പ്രതിരോധിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെങ്കിൽ ജനങ്ങൾ അത് തിരിച്ചറിയും. വ്യാജ തിരിച്ചറിയൽ കാർഡ് വഴി ജയിച്ച് വന്ന പ്രസിഡന്‍റാണ് കലാപത്തിന് ആഹ്വാനം നൽകിയതെന്നും അദ്ദേഹം വിമർശിച്ചു. ഗവർണർ എല്ലാ പരിധികളെയും ലംഘിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സർവകലാശാല ഭേദഗതി നിയമം പ്രസിഡന്‍റിന്‍റെ പരിഗണനയിലിരിക്കുമ്പോൾ സെർച്ച്‌ കമ്മിറ്റിക്കായി വീണ്ടും ശുപാർശ നൽകിയ ഗവർണറിന്‍റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ്. പാർലമെന്‍റിൽ എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ചു ഡിസംബർ 26 ന് രാജ്ഭവനിലേക്ക് മാർച്ച്‌ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ പൂരത്തിന്‍റെ വിഷയത്തിൽ കൊച്ചിൻ ദേവസ്വവും തിരുവമ്പാടിയും ചേർന്ന് ചർച്ച ചെയ്‌ത് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ദേവസ്വം വകുപ്പ് മന്ത്രി ഉൾപ്പെടെ ഇതിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എകെജി സെന്‍ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details