കേരളം

kerala

MV Govindan On Solar Case

ETV Bharat / videos

MV Govindan On Solar Case : സോളാറില്‍ കോൺഗ്രസിന് അവസരവാദ സമീപനം, ആഭ്യന്തര കലാപം ഉണ്ടാകുമെന്ന് ഭയക്കുന്നു : എംവി ഗോവിന്ദൻ - കെ സി ജോസഫ്

By ETV Bharat Kerala Team

Published : Sep 14, 2023, 4:49 PM IST

എറണാകുളം:സോളാർ വിഷയത്തിൽ (Solar Case) കോൺഗ്രസ് (Congress) അവസരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി (CPM State Secretary) എംവി ഗോവിന്ദൻ (MV Govindan). അന്വേഷണം വന്നാൽ ആഭ്യന്തര കലാപം (Inner Conflict) ഉണ്ടാകുമെന്ന് കോൺഗ്രസ് ഭയക്കുകയാണെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ എംവി ഗോവിന്ദൻ പറഞ്ഞു (MV Govindan On Solar Case). ആഭ്യന്തര മന്ത്രിയായിരുന്നവർ (Home Ministers) മുഖ്യമന്ത്രിയെ താഴെയിറക്കുന്നതിന് ബോധപൂർവമായ പ്രവർത്തനം നടത്തിയിരുന്നുവെന്നതിനുള്ള തെളിവ് ഉൾപ്പടെ പുറത്തുവന്നു. ഇതിന്‍റെ ഗുണഭോക്താവ് ആരായിരുന്നുവെന്നതും പുറത്തുവന്ന് കഴിഞ്ഞു. ഇടതുമുന്നണി സർക്കാറിനെ (LDF Government) പ്രതിക്കൂട്ടിലാക്കുന്നതിന് വേണ്ടി സിബിഐ റിപ്പോർട്ടിന്‍റെ (CBI Report) പേരിൽ നടത്തിയ ശ്രമം കോൺഗ്രസിനെ തിരിഞ്ഞ് കുത്തുകയാണെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. സോളാർ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചവർ ഒന്നും പറയാനില്ലാതെ തകർന്നുപോയ സാഹചര്യത്തിലാണ് ഇറങ്ങിപ്പോയത്. അന്വേഷണം ആവശ്യമില്ലെന്ന് യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. അന്വേഷണം വേണമെന്നായിരുന്നു അവരുടെ ആദ്യത്തെ ആവശ്യം. എന്നാൽ കാര്യങ്ങൾ ആഭ്യന്തര പ്രശ്‌നങ്ങളിലേക്കാണ് നീങ്ങുകയെന്ന് അവർക്ക് തന്നെ മനസിലായെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ (Thiruvanchoor Radhakrishnan) വാർത്താസമ്മേളനം നടത്തി തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് പറയുന്നു. കെ സി ജോസഫ് (KC Joseph) പറഞ്ഞത്  മുഖ്യമന്ത്രിയുടെ സ്‌റ്റാഫിനെ അറസ്‌റ്റ് ചെയ്‌തത് അദ്ദേഹം അറിഞ്ഞ് അല്ലെന്നാണ്. എന്നാൽ വി ഡി സതീശൻ (VD Satheesan) പറഞ്ഞത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് എന്നാണ്. ഈയൊരു സാഹചര്യത്തിൽ അന്വേഷണത്തിലേക്ക് പോയാൽ അവർക്കിടയിലുള്ള വലിയ വൈരുധ്യങ്ങള്‍ പുറത്തുവരുമെന്ന് അവർക്ക് അറിയാം. ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ എല്ലാം ചെയ്‌തത് കോൺഗ്രസ് തന്നെയാണ്. ഇടതുമുന്നണി ഇതിൽ കക്ഷിയല്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ABOUT THE AUTHOR

...view details