കേരളം

kerala

എംവി ഗോവിന്ദന്‍

ETV Bharat / videos

'ദക്ഷിണേന്ത്യ ബിജെപി വിമുക്തമായതില്‍ സന്തോഷം'; ഹിന്ദുത്വ അജണ്ടയ്‌ക്കേറ്റ തിരിച്ചടിയെന്ന് എംവി ഗോവിന്ദന്‍ - എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട്

By

Published : May 14, 2023, 11:53 AM IST

കണ്ണൂര്‍:ദക്ഷിണേന്ത്യ ബിജെപി വിമുക്തമാക്കാൻ പറ്റിയെന്നതാണ് സന്തോഷകരമായ കാര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രധാനമന്ത്രി ഉൾപ്പെടെ ബിജെപിയുടെ ദേശീയ നേതാക്കൾ എത്തി വലിയ പ്രചാരണ കോലാഹലങ്ങളാണ് നടത്തിയത്. എന്നിട്ടും പൂർണമായും ബിജെപിയെ സംസ്ഥാനം തൂത്തെറിയുന്ന കാഴ്‌ചയാണ് കർണാടക കാണിച്ചുതന്നതെന്നും എംവി ഗോവിന്ദൻ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടകയിലുണ്ടായ ഫലം കണക്കിലെടുത്ത് 2024ലെ തെരഞ്ഞെടുപ്പിനെ മുൻനിർത്തി ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കണം. ഇങ്ങനെ കഴിഞ്ഞാൽ ബിജെപിയെ ഭരണത്തിൽ നിന്ന് താഴെയിറക്കാം എന്നതിനുള്ള ഉദാഹരണമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഭരണവിരുദ്ധ വികാരമുണ്ടായി. മുസ്‌ലിങ്ങൾക്കുണ്ടായ സംവരണം അടക്കം എടുത്തുകളയുന്ന സാഹചര്യമാണ്. 

ALSO READ |ഹലാല്‍, ഹനുമാന്‍, കേരള സ്റ്റോറി, ടിപ്പു, ഹിജാബ്, അമുല്‍ ; കന്നട മണ്ണില്‍ അടപടലം പൊളിഞ്ഞ് ബിജെപിയുടെ വിദ്വേഷ അജണ്ടകള്‍

നമ്മൾ ആഗ്രഹിക്കുന്നതുപോലെ നടക്കുമെന്ന ചിന്തയിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് ബിജെപി. അതിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കർണാടക തെരഞ്ഞെടുപ്പ്. കോൺഗ്രസിന്‍റെ തിരിച്ചുവരവാണെന്ന് പറയാൻ പറ്റില്ല. ഇന്ത്യയുടെ മോചനത്തിന് കോൺഗ്രസിന് കഴിയും എന്ന് സിപിഎമ്മിന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details