കേരളം

kerala

ആശങ്ക പേറി അന്തോണിയര്‍ നിവാസികള്‍

ETV Bharat / videos

Idukki Rain| കലിതുള്ളി പെരുമഴ; അപകട സാധ്യത മുന്നറിയിപ്പ് ലഭിച്ചു; ആശങ്കയില്‍ അന്തോണിയര്‍ നിവാസികള്‍ - news updates

By

Published : Jul 8, 2023, 4:54 PM IST

ഇടുക്കി:കാലവര്‍ഷം കനത്തതോടെ ആശങ്കയോടെ നാളുകള്‍ തള്ളി നീക്കുകയാണ് മൂന്നാര്‍ അന്തോണിയര്‍ കോളനി നിവാസികള്‍. കോളനിയില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച അപകട മുന്നറിയിപ്പ് സംവിധാനത്തിലൂടെ സന്ദേശം ലഭിച്ചതോടെ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കോളനി നിവാസികള്‍. 

അപകട മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ താലൂക്ക് അധികൃതര്‍ സ്ഥലത്തെത്തി ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. ഇനിയൊരു മുന്നറിയിപ്പ് ലഭിച്ചാല്‍ വേഗത്തില്‍ സുരക്ഷിതയിടത്തേക്ക് മാറാന്‍ കുടുംബങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. മേഖലയിലെ 27 കുടുംബങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം ലഭിച്ചിട്ടുള്ളത്. 2005ലെ കാലവര്‍ഷത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ കോളനിയിലെ നാല് പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലത്ത് അപകട മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചത്. 

വര്‍ഷം തോറും മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയാണെന്നും കോളനി നിവാസികള്‍ പറയുന്നു. മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. പ്രദേശത്തുള്ളവരുടെ പുനരധിവാസം സാധ്യമാക്കണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നതാണ് വാസ്‌തവം. 

സര്‍ക്കാറുകള്‍ മാറി മാറി വരുന്നുണ്ടെങ്കിലും തങ്ങളുടെ കാര്യത്തില്‍ ഇന്നും നടപടികളില്ലെന്ന് പ്രദേശവാസിയായ പഞ്ചായത്ത് അംഗം ജാക്കുലിന്‍ മേരി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസമായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. 

also read:കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷം ; ജനങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിത്തുടങ്ങി

ABOUT THE AUTHOR

...view details