VIDEO| പിറന്നാളിന് കേക്ക് മുറിക്കാന്‍ വാള്‍, മുംബൈയില്‍ യുവാവിനെതിരെ പൊലീസ് കേസ് - കേക്ക് മുറിക്കാന്‍ വാള്‍
മുംബൈ: ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി വാളുപയോഗിച്ച് കേക്ക് മുറിച്ച യുവാവിനെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. മഹാരാഷ്‌ട്ര ബോറിവാലിയിലെ എംഎച്ച്ബി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി 20 കേക്കുകള്‍ വാളുപയോഗിച്ച് പ്രതിയായ യുവാവ് മുറിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ പ്രതിയായ അക്രം ഷെയ്ഖ് എന്ന യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Last Updated : Feb 3, 2023, 8:28 PM IST