video: റോഡിന് നടുവില്‍ കസേരയിട്ട് പുല്ലാങ്കുഴല്‍ വായിക്കുന്ന പൊലീസുകാരൻ... കാര്യം ഇതാണ് - പുല്ലാങ്കുഴല്‍ വായിച്ച് പൊലീസുകാരൻ
മുംബൈ: മുംബൈ നഗരത്തിലെ തിരക്കേറിയ സമയത്ത് നടുറോഡില്‍ കസേരയിട്ട് ഇരുന്ന് പുല്ലാങ്കുഴല്‍ വായിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.. അത് വെറും സ്വപ്‌നമല്ലെന്ന് കാണിച്ചു തരികയാണ് മുംബൈ പൊലീസ്. മുംബൈ പൊലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെയുടെ ആശയമാണ് ഞായറാഴ്‌ചകളില്‍ ചില റോഡുകളില്‍ ഗതാഗതം ഒഴിവാക്കി അവിടെ നടക്കാനും സൈക്കിളിങ്ങിനും ക്രിക്കറ്റ് കളിക്കാനുമായി മാറ്റിവെയ്‌ക്കുക എന്നത്. അതാണ് കഴിഞ്ഞ മെയ് എട്ടിന് ദാദാ സാഹിബ് ഖുലെ എന്ന പൊലീസ് ഉദ്യോഗസ്ഥനും സംഘവും പ്രാവർത്തികമാക്കിയത്. മുംബൈ നഗരത്തിലെ വാഡാലയില്‍ റാഫി അഹമ്മദ് കിഡ്‌വായി മാർഗിലെ റോഡിലാണ് പൊലീസ് ഉദ്യോഗസ്ഥൻ കസേരയിട്ട് ഇരുന്ന് പുല്ലാങ്കുഴല്‍ വായിച്ചത്. ബോർഡർ എന്ന ഹിന്ദി ചിത്രത്തിലെ 'സന്ദേശ ആതെ ഹെ' എന്ന ഗാനമാണ് വനിത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരെ സാക്ഷിയാക്കി പുല്ലാങ്കുഴലില്‍ വായിച്ചത്.
Last Updated : Feb 3, 2023, 8:23 PM IST