കേരളം

kerala

Oommen Chandy

ETV Bharat / videos

Oommen Chandy janasamparka paripadi | 'കാണപ്പെട്ട ദൈവം'; ജനസമ്പർക്ക പരിപാടി ഇല്ലായിരുന്നെങ്കില്‍ കേൾവിശക്തി തിരികെ കിട്ടില്ലായിരുന്നു, മുഹമ്മദ് നിഷാലും കുടുംബവും പറയുന്നു

By

Published : Jul 18, 2023, 12:38 PM IST

Updated : Jul 18, 2023, 2:52 PM IST

കോഴിക്കോട് : ഉമ്മൻചാണ്ടി വിടപറയുമ്പോൾ ഒരു പക്ഷേ കേരളം ഏറ്റവുമധികം ഓർക്കുന്നത് അദ്ദേഹത്തിന്‍റെ ജനസമ്പർക്ക പരിപാടിയെ കുറിച്ചാകും. ആയിരങ്ങൾക്കാണ് ജനസമ്പർക്ക പരിപാടി വഴി സഹായം ലഭിച്ചത്. കേൾവി ശക്തിയില്ലാതിരുന്ന കോഴിക്കോട് ചെങ്ങോട്ട്കാവ് സ്വദേശിയായ മുഹമ്മദ് നിഷാലിന് കാണപ്പെട്ട ദൈവമാണ് ഉമ്മൻചാണ്ടി. അക്കഥയിങ്ങനെയാണ്...

മൂന്ന് വയസിന് മുമ്പ് മുഹമ്മദ് നിഷാന് ചെവി കേൾക്കില്ലായിരുന്നു. മൈസൂരിൽ പോയി ചികിത്സിച്ചിട്ടും കേൾവിശക്തി കിട്ടിയില്ല. കോക്ലിയർ ഇംപ്ലാൻ്റ് ചെയ്യാൻ 8 ലക്ഷം രൂപയായിരുന്നു വേണ്ടിയിരുന്നത്. അത്രയും പണം സ്വരൂപിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് സർക്കാരിന്‍റെ 'ശ്രുതി തരംഗം' പദ്ധതിയെ കുറിച്ച് അറിഞ്ഞത്. 

2012ൽ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഉമ്മൻചാണ്ടി തന്ന ഉറപ്പാണ് മുഹമ്മദ് നിഷാലിന്‍റെ കേൾശക്തി തിരികെ കിട്ടാൻ കാരണം. ജനസമ്പർക്ക പരിപാടി വഴി മുഹമ്മദ് നിഷാലിന് 'ശ്രുതി തരംഗം' പദ്ധതിയുടെ സഹായം ലഭിച്ചു. 

നിഷാലിന്‍റെ കുടുംബം പറയുന്നു: " ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മനസിലെന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് മാക്‌സിമം എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കുന്ന ആളാണ് അദ്ദേഹം. വീട്ടിലുള്ള ഒരാളോട് പറയാൻ കഴിയുന്ന തരത്തിൽ അദ്ദേഹത്തിനോട് പറയാൻ കഴിയുമായിരുന്നു. ചെയ്യും എന്ന് അദ്ദേഹം പറഞ്ഞാൽ അതിൽ പ്രതീക്ഷ ഉണ്ടായിരുന്നതാണ് ഉമ്മൻചാണ്ടിയുടെ പ്രത്യേകതയെന്നും നിഷാലിന്‍റെ അമ്മ നൗഫിന പറയുന്നു. അങ്ങനെ ഒരു പദ്ധതി ഇല്ലാതിരുന്നെങ്കിൽ മകന് കേൾവി ഉണ്ടാകില്ലായിരുന്നു എന്നും നൗഫിന പറഞ്ഞു. ഇപ്പോൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നിഷാല്‍. 

Also read :നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Last Updated : Jul 18, 2023, 2:52 PM IST

ABOUT THE AUTHOR

...view details