കേരളം

kerala

Fire Accident

ETV Bharat / videos

Fire Accident | ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ഡ്രൈവർ രക്ഷപ്പെട്ടു

By

Published : Jun 25, 2023, 7:54 PM IST

ദോറഹ :പഞ്ചാബിൽ ദോറഹയിലെ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തീപിടിച്ച ഉടൻ തന്നെ ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ ആളപായമൊഴിവായി. 

ലുധിയാനയിലെ ജോധേവാളിലെ പ്രീത് നഗർ സ്വദേശിയായ ഹർമൻദീപ് സിങ്ങിന്‍റെ കാറാണ് കത്തിനശിച്ചത്. സഹ്‌നെവാളിലെ ഒരു വർക്ഷോപ്പില്‍ ഹർമൻദീപ് വാഹനം ഏൽപ്പിച്ചിരിക്കുകയായിരുന്നു. ഇവിടുത്തെ ജീവനക്കാരൻ വാഹനത്തിന്‍റെ പ്രവർത്തനക്ഷമത പരിശോധിക്കാനായി റോഡിലൂടെ ഓടിക്കുന്നതിനിടെയാണ് തീപിടിച്ചത്. പിന്നീട് ഉടൻ തന്നെ ഉടമയെ വിവരം അറിയിച്ചു. 

കാർ ഓടിച്ചിരുന്ന മെക്കാനിക്ക് തീ അണയ്‌ക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ആളിപ്പടരുകയായിരുന്നു. ദോറഹ, ഖന്ന എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. അഗ്നിശമന സേന എത്തുമ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. ദോറഹ മുനിസിപ്പൽ പരിധിയില്‍ ഫയർ സ്‌റ്റേഷനില്ല. 

രാത്രി കാറിന് തീപിടിച്ചതായി വിവരം ലഭിച്ചതായും എന്നാൽ സംഭവം 20 കിലോമീറ്റർ അകലെയായിരുന്നതിനാൽ എത്തുമ്പോഴേക്കും പൂർണമായി കത്തിനശിച്ചിരുന്നെന്നും അഗ്‌നിശമന സേന ഉദ്യോഗസ്ഥൻ പറഞ്ഞു. ഷോർട്ട്‌ സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 

ABOUT THE AUTHOR

...view details