കേരളം

kerala

എസ്‌എസ്‌എല്‍സി പരീക്ഷ

ETV Bharat / videos

SSLC പരീക്ഷയില്‍ ആദ്യദിനം മധുരമായി മലയാളം ; ആത്‌മവിശ്വാസത്തോടെ വിദ്യാര്‍ഥികള്‍

By

Published : Mar 9, 2023, 1:35 PM IST

  1. തിരുവനന്തപുരം :2022 -23 അധ്യയന വർഷത്തെ എസ്എസ്എൽസിയുടെ ആദ്യ പരീക്ഷാദിനത്തില്‍ ആത്മവിശ്വാസത്തോടെ എഴുതി പുറത്തിറങ്ങുകയായിരുന്നു വിദ്യാർഥികൾ. രാവിലെ 9 30ന് ആരംഭിച്ച പരീക്ഷ 11.15നാണ് അവസാനിച്ചത്. ഒന്നാം ഭാഷയാണ്(മലയാളം) വിദ്യാർഥികൾക്ക് ആദ്യദിനം ഉണ്ടായിരുന്നത്.

വിദ്യാർഥികൾക്ക് റിവിഷൻ ക്ലാസുകളെക്കുറിച്ചും ചോദ്യങ്ങളെ കുറിച്ചും ആത്മവിശ്വാസത്തോടെയാണ് മറുപടി പറയാനുള്ളത്. പരീക്ഷ കുഴപ്പിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു. നന്നായി എഴുതാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് അവര്‍ ഹോള്‍ വിട്ടത്. കനത്ത താപനില ഉള്ളതിനാൽ ക്ലാസ് റൂമുകൾ വിദ്യാർഥികൾക്ക് സൗകര്യപ്രദം ആക്കണമെന്നും കുടിവെള്ള സൗകര്യം ഒരുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി നിർദേശം നൽകിയിരുന്നു. ഇത് നടപ്പാക്കിയത് വിദ്യാർഥികൾക്ക് സുഖമായി പരീക്ഷ എഴുതുന്നതിന് വഴിയൊരുക്കി. 

ഇടവേളയുള്ള ടൈംടേബിളും എസ്എസ്എൽസി പരീക്ഷയ്ക്ക് ഗുണംചെയ്യുന്നുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. മാർച്ച് 29ന് അവസാനിക്കുന്ന പരീക്ഷയുടെ ഫലം മെയ് രണ്ടാം വാരത്തോടെ പുറത്തുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ മുതൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പരീക്ഷയാരംഭിക്കും. 13 ന് 1 മുതൽ 9 വരെയുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്‌ക്കും തുടക്കമാകും.

ABOUT THE AUTHOR

...view details