Car Accident | നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി അപകടം; അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം - കാർ അപകടം
ഹൈദരാബാദ് : തെലങ്കാനയിൽ നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ച് അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഹൈദരാബാദ് സൺസിറ്റി ബന്ദ്‌ലഗുഡ മേഖലയിലാണ് അപകടമുണ്ടായത്. കാർ വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട്, പ്രഭാതയാത്രയ്ക്ക് ഇറങ്ങിയവരുടെ ഇടയിലേയ്‌ക്ക് ഇടിച്ച് കയറുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം കാർ ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടിപ്പോയി. ഇയാൾക്കെതിരെ കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹങ്ങൾ ഒസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.
കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു :ജൂൺ 26ന് കർണാടകയിൽ യു ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടിരുന്നു. ബെംഗളൂരുവിൽ രാജാജി നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. പ്രകാശ് നഗർ സ്വദേശി കൃഷ്‌ണപ്പയാണ് മരിച്ചത്.
also read :Accident | യു-ടേൺ എടുക്കുന്നതിനിടെ കാറിടിച്ചു ; കാൽനട യാത്രക്കാരന് നടുറോഡിൽ അന്ത്യം