ബിഷപ്പുമാരെ അപമാനിച്ച സംഭവം; 'സജി ചെറിയാനും എല്‍ഡിഎഫും മാപ്പ് പറയണം': മോന്‍സ് ജോസഫ് എംഎല്‍എ - മന്ത്രി സജി ചെറിയാന്‍
Published : Jan 3, 2024, 7:15 AM IST
കോട്ടയം :ക്രൈസ്‌തവ മേലധ്യക്ഷന്മാരെ അപമാനിച്ച മന്ത്രി സജി ചെറിയാനും എല്‍ഡിഎഫും മാപ്പ് പറയണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മൂന്ന് വാക്കുകള്‍ മാത്രം പിന്‍വലിച്ചതായാണ് എംഎല്‍എ പറഞ്ഞത്. അദ്ദേഹം തന്‍റെ പ്രസ്‌താവനയില്‍ ഉറച്ച് നില്‍ക്കുന്നതായാണ് അറിയിച്ചത് (Saji Cherian Controversy). കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. മണിപ്പൂരിന്‍റെ പേര് പറഞ്ഞ് മന്ത്രി സജി ചെറിയാന്‍റെ പ്രസ്‌താവനയെ ന്യായീകരിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ ശ്രമിച്ചു (Mons Joseph MLA Against Saji Cherian). മത മേലധ്യക്ഷന്മാരെ എന്തും പറയാമെന്ന് ആരും ധരിക്കരുത്. ജോസ് കെ മാണി എംപി എല്‍ഡിഎഫ് നിലപാടിനെ അനുകൂലിക്കുന്നത് പരിതാപകരമെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി. റബർ കർഷകരുടെ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ജോസ് കെ മാണിയും കൂട്ടരും റബർ കർഷകർക്ക് വേണ്ടി കേരള കോൺഗ്രസ് നടത്തുന്ന ലോങ് മാർച്ചിനെ വിമർശിക്കാൻ വരേണ്ടതില്ലെന്നും മോൻസ് പറഞ്ഞു (Minister Saji Cherian). ജനുവരി 13ന് റബർ കർഷകരുടെ പ്രശ്‌നം ഉയർത്തിക്കാട്ടി പി ജെ ജോസഫിന്‍റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് കടുത്തുരുത്തിയിൽ നിന്ന് കോട്ടയത്തേക്ക് ലോങ് മാർച് നടത്തുമെന്നും മോൻസ് ജോസഫ് എംഎല്‍എ അറിയിച്ചു.