Viral Video | പൂച്ചക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കുരങ്ങന്‍റെ സവാരി; കാണാം അപൂര്‍വ സ്‌നേഹപ്രകടനം - കാണാം അപൂര്‍വ സ്‌നേഹപ്രകടനം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പൂച്ചക്കുട്ടിയുമൊത്ത് കറങ്ങി നടക്കുന്ന കുരങ്ങന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തെഹ്‌രിയിലെ അടൽ ബിഹാരി വാജ്‌പേയി പാർക്കിന് സമീപമാണ് കുരങ്ങന്‍റേയും പൂച്ചക്കുട്ടിയുടേയും അത്യപൂർവ സ്‌നേഹ പ്രകടനം. ഇരുവരുടേയും ഒന്നിച്ചുള്ള സവാരി കാണാൻ നിരവധി പേരാണ് പ്രദേശത്ത് തടിച്ച് കൂടിയത്.
also read :'അതും ഒരു ജീവനാണ്'; അമ്മ നഷ്‌ടമായ കുട്ടിക്കുരങ്ങിന്‍റെ സംരക്ഷണം ഏറ്റെടുത്ത് മാര്‍ക്ക് പ്രവര്‍ത്തകര്‍
കാണികൾ അടുത്തേയ്‌ക്ക് ചെല്ലാൻ ശ്രമിക്കുമ്പോൾ പൂച്ചക്കുഞ്ഞിനെ എടുത്ത് കുരങ്ങൻ ഓടി നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആ സമയം പൂച്ചക്കുട്ടി കുരങ്ങനെ മുറുകെ കെട്ടിപ്പിടിക്കുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുരങ്ങന്മാരെ കാണുന്നത് സർവസാധാരണ കാഴ്‌ചയാണ്. എന്നാൽ മറ്റൊരു മൃഗത്തിന്‍റെ കുഞ്ഞിനെ ഇത്രയേറെ സംരക്ഷിക്കുന്ന കുരങ്ങന്‍റെ ദൃശ്യം കാഴ്‌ചക്കാരുടെ ഹൃദയം കവർന്നു. മനുഷ്യർ പരസ്‌പരം വെറുപ്പ് പ്രകടിപ്പിക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കവെയാണ് മൃഗങ്ങളുടെ ഈ അപൂര്‍വ സ്‌നേഹം ശ്രദ്ധേയമാവുന്നത്.
also read :നായക്കുട്ടിയെ തട്ടിയെടുത്ത് കുരങ്ങന്‍; കെട്ടിടത്തിന് മുകളിലൂടെ ചാട്ടം, വീഡിയോ വൈറല്‍