കോട്ടയത്ത് ബധിരൻ ചമഞ്ഞ് സഹായം തേടി 1.36 ലക്ഷം മോഷ്‌ടിച്ചു; തമിഴ്‌നാട് സ്വദേശി പിടിയില്‍ - തമിഴ്‌നാട് സ്വദേശി പിടിയില്‍
കോട്ടയം:ബധിരൻ ചമഞ്ഞ് നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്‌നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകനാണ് പിടിയിലായത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെസ്റ്റ് പൊലീസ് നടപടി.
മെയ് ആറാം തിയതിയാണ് മോഷണം നടന്നത്. ബധിരനാണെന്ന് പറഞ്ഞ് സഹായം ചോദിച്ച് ചിട്ടി സ്ഥാപനത്തിൽ എത്തിയ പ്രതി, മേശപ്പുറത്ത് വച്ച 1.36 ലക്ഷം രൂപ തട്ടിയെടുത്ത് ഓടുകയായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് സൂചന. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേതുടർന്നാണ് പ്രതിയെ പിടികൂടിയത്.
കോട്ടയം വെസ്റ്റ് പൊലീസിന്‍റെ ഊര്‍ജിതമായ അന്വേഷണത്തിലൊടുവിലാണ് പ്രതി പിടിയിലായത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെആർ പ്രശാന്ത്കുമാർ, എസ്‌ഐ ടി ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.