കേരളം

kerala

ഫയർ ആൻഡ് റെസ്ക്യൂ

ETV Bharat / videos

'ദുരന്ത മുഖത്ത് അതിവേഗമെത്താൻ ആധുനിക സജ്ജീകരണങ്ങൾ'; ഫയർ ആൻഡ് റെസ്ക്യൂവിന് 66 പുതിയ വാഹനങ്ങൾ - ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

By

Published : May 3, 2023, 12:57 PM IST

തിരുവനന്തപുരം:ദുരന്ത മുഖങ്ങളിലേക്ക് അതിവേഗമെത്താൻ 66 വാഹനങ്ങൾ കൂടി സേവന രംഗത്തേക്കിറക്കി ഫയർ ആൻഡ് റെസ്ക്യൂ. ദുരന്ത സാഹചര്യങ്ങൾ വിവിധ രീതികളിൽ മാറുന്ന സാഹചര്യം പരിഗണിച്ച് നിരവധി സവിശേഷതകളോടെയാണ് വാഹനങ്ങൾ സേവനത്തിനിറങ്ങുന്നത്. 

തീ മറ്റു മേഖലകളിലും പടരാതിരിക്കാനുള്ള സംവിധാനം, പെട്രോൾ - ഇലക്ട്രിക്ക് വാഹനങ്ങളിൽ നിന്നുണ്ടാവുന്ന അപകടം നേരിടുന്നതിനായുള്ള ഡിസിപി പൗഡർ 2000 കിലോയോളം വഹിക്കാൻ ശേഷിയുള്ള വാഹനങ്ങൾ എന്നിവക്ക് പുറമെ ഉരുൾപൊട്ടൽ മേഖലകളിലേക്ക് പോവുന്നതിനുളള ട്രൂപ്പ് കാരിയർ വാഹനങ്ങളും ഇവയിൽ ഉൾപ്പെടുന്നു. പുതിയ വാഹനങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഇത് തന്നെ.

ഇതിനുപുറമെ ജലാശയ അപകടങ്ങളിൽ സ്‌കൂബ ടീം അംഗങ്ങൾക്കായി ഡിങ്കി, ഔട്ട് ബോർഡ് എന്നീ സൗകര്യത്തോടെയുള്ള ഒബി എൻജിൻ വാഹനങ്ങൾ, 1500 ലിറ്റർ സംഭരണ ശേഷിയുള്ള എഫ് ആർ വി വാഹനങ്ങൾ ആധുനിക ഉപകരണങ്ങൾ ഉൾക്കൊള്ളിച്ച ഫയർ ടെൻഡർ വാഹനങ്ങളും ഇവയിലുണ്ട്.

'വർധിച്ചു വരുന്ന അപകടങ്ങളുടെ വ്യാപ്‌തി ലഘൂകരിക്കാൻ സജ്ജമായാണ് പുതിയ വാഹനങ്ങൾ എത്തുന്നത്. 2018 മുതൽ പ്രളയം അടക്കമുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.സാധാരണ ഗതിയിലുള്ള വാഹനങ്ങൾക്ക് പ്രശ്‌നം ഉണ്ടായ സ്ഥലത്തേക്ക് എത്താൻ സാധിക്കാറില്ല. എന്നാൽ പുതിയ വാഹനങ്ങൾ ഉണ്ടെങ്കിൽ ഏറ്റവും അടുത്ത സ്‌പോട്ട് വരെ നമുക്ക് പോകാൻ സാധിക്കും,' റീജിണൽ ഫയർ ഓഫീസർ ദിലീപൻ ഇടിവിയോട് പറഞ്ഞു. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പുതിയ വാഹനങ്ങൾ വിവിധ സ്‌റ്റേഷനുകളിലേക്ക് കൈമാറും

ABOUT THE AUTHOR

...view details