കേരളം

kerala

എംഎം മണി

ETV Bharat / videos

UCC | ബിജെപി ലക്ഷ്യം ഹിന്ദുത്വം സ്ഥാപിക്കല്‍, ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് മിണ്ടാട്ടമില്ല : എംഎം മണി - ജോസഫ് പാംപ്ലാനി

By

Published : Jul 13, 2023, 5:43 PM IST

ഇടുക്കി :തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച് എംഎം മണി എംഎല്‍എ.'റബ്ബറിന് 300 രൂപ നല്‍കിയാല്‍ ഇവിടെ ബിജെപിയ്‌ക്ക് എംപിയെ ഉണ്ടാക്കി തരാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മിണ്ടാട്ടമെന്നുമില്ല' - എംഎം മണി പറഞ്ഞു. നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനത്തിന്‍റെ ഉദ്‌ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഏക സിവില്‍ കോഡിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ഹിന്ദുത്വം സ്ഥാപിക്കാനാണ്. ഹിന്ദു ആധിപത്യം സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരില്‍ ജനങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണ്. ബിഷപ്പുമാരെയും തട്ടുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.  

ബിഷപ്പ് ഇപ്പോള്‍ നാവടക്കി മിണ്ടാതിരിക്കുകയാണ്. അദ്ദേഹത്തിന് ചളിപ്പ് പറ്റി. അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളാണ് മണിപ്പൂരിലുള്ളത്. ഏക സിവില്‍ കോഡെന്നാല്‍ ഹിന്ദുത്വം സ്ഥാപിക്കാനുള്ള സിവില്‍ കോഡാണ്. അതിനെ നയിക്കുന്ന ആര്‍എസ്എസ് സ്ഥാപക നേതാക്കള്‍ പുറപ്പെടുവിച്ചിരിക്കുന്ന രേഖയില്‍ ഇന്ത്യയിലെ മൂന്ന് കൂട്ടര്‍ ശത്രുക്കളാണെന്നാണുള്ളത്. മുസ്‌ലിം, ക്രിസ്‌ത്യന്‍ മതവിശ്വാസികളും കമ്മ്യൂണിസ്റ്റുകളും. ഈ മൂന്ന് കൂട്ടരും ശത്രുക്കളാണെന്ന് എഴുതിവച്ചവരാണ് ഇപ്പോള്‍ നമ്മളെ ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.  

ABOUT THE AUTHOR

...view details