Ministers Football With IM Vijayan മാനവീയം വീഥിയിലെ കേരളീയം; ഐഎം വിജയനൊപ്പം ഫുട്‌ബോള്‍ കളിച്ച് മന്ത്രിമാര്‍ - kerala news updates
Published : Oct 21, 2023, 9:01 PM IST
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി മാനവീയം വീഥിയില്‍ മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയനൊപ്പം കാല്‍പ്പന്ത് കളിച്ച് മന്ത്രിമാര്‍ (Ministers Football With IM Vijayan). മന്ത്രിമാരായ വി.ശിവൻ കുട്ടി, ആന്‍റണി രാജു, ജി.ആർ അനില്‍ എന്നിവരും ചീഫ് സെക്രട്ടറി വി വേണുവുമാണ് ഫുട്‌ബോള്‍ കളിച്ചത്. ആദ്യ ഷൂട്ടിൽ ഐഎം വിജയൻ ഗോൾ പോസ്റ്റ് കുലുക്കിയപ്പോൾ ആവേശത്തോടെ ജേഴ്‌സിയണിഞ്ഞെത്തി ഗോളടിച്ച് മന്ത്രിമാരായ ജിആര്‍ അനിലും ആന്‍റണി രാജുവും. എന്നാല്‍ ചീഫ് സെക്രട്ടറിക്കും മന്ത്രി വി.ശിവന്‍ കുട്ടിക്കും ആദ്യ ശ്രമത്തില്‍ വല കുലുക്കാനായില്ല. ഇവര്‍ക്ക് ഗോളടിക്കാന്‍ രണ്ട് തവണ ശ്രമം നടത്തേണ്ടി വന്നു. മന്ത്രിമാരുടെ ഫുട്‌ബോളടി കണ്ട് ആവേശം കയറിയ എംപി എഎ റഹീം ആദ്യ കിക്കില്‍ ലക്ഷ്യം കണ്ടു. കാണികളായി എത്തിയ കുട്ടികളും ഇന്ത്യൻ ഇതിഹാസത്തോടൊപ്പം പന്ത് തട്ടി സന്തോഷിച്ചു. കേരള പിറവി ദിനമായ നവംബർ ഒന്ന് മുതൽ തിരുവനന്തപുരത്ത് നടക്കുന്ന ഒരാഴ്‌ച നീളുന്ന ആഘോഷമാണ് കേരളീയം. കേരളത്തിന്‍റെ മികച്ച സംഭവനകൾ ലോകത്തിന് കാണിച്ചു കൊടുക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ സെമിനാറുകളും കലാപരിപാടികളും അരങ്ങേറും.