കേരളം

kerala

'കേന്ദ്ര സര്‍ക്കാറിന് നന്ദി': പിഎ മുഹമ്മദ് റിയാസ്

ETV Bharat / videos

ദേശീയ പാത വികസനത്തിന് 804.76 കോടി;'കേന്ദ്ര സര്‍ക്കാറിന് നന്ദി': പിഎ മുഹമ്മദ് റിയാസ് - പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്

By

Published : Mar 24, 2023, 3:25 PM IST

തിരുവനന്തപുരം:ദേശീയ പാത വികസനത്തിന് 804.76 കോടി രൂപ അനുവദിച്ച കേന്ദ്ര സര്‍ക്കാറിന് നന്ദി അറിയിച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ്  റിയാസ്. ദേശീയ പാത 764 മലാപ്പറമ്പ്-വയനാട് ചുരത്തിന്‍റെ താഴെ വരെ ഭൂമിയേറ്റെടുക്കാൻ 454. 01 കോടി രൂപയും അടിമാലി-കുമളി പാതയ്ക്കായി 350.75 കോടി രൂപയുമാണ് അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. തീരദേശ ഹൈവേ സംസ്ഥാനത്തിന്‍റെ സ്വപ്‌നമാണെന്നും അതിനെ കുറിച്ച് മനസിലാക്കുന്നവർ എതിർക്കില്ലെന്നും റിയാസ് പറഞ്ഞു. 

കൊടിക്കുന്നിൽ സുരേഷ് എംപി തീരദേശ ഹൈവേ നിർമ്മാണത്തിന് എതിരെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയെ കണ്ട സമീപനത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു. ജീവിതത്തിൽ ഒരിക്കലും ഭരണപക്ഷത്തല്ലെന്ന പ്രയാസത്തിൽ വികസനം മുടക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് ലക്ഷം കിലോമീറ്റർ റോഡില്‍ 30,000 കിലോമീറ്റർ മാത്രമാണ് പിഡബ്ല്യുഡിയുടേതെന്നും ഇതിൽ 20,000 കിലോമീറ്റർ റോഡും റണ്ണിങ് കോൺട്രക്റ്റില്‍ ആണെന്നും മന്ത്രി അറിയിച്ചു. റോഡ് നിർമാണത്തിന് പുറമേ അതിന്‍റെ പരിപാലനവും ഇതിലൂടെ ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. 

കിഫ്ബി, നാഷണൽ ഹൈവേ റോഡുകളിലാണ് നിലവിൽ പ്രശ്‌നങ്ങൾ ഉള്ളത്. കിഫ്ബി റോഡുകളുടെ പരിപാലനം ധന വകുപ്പുമായി സംസാരിച്ച് തീരുമാനിക്കും. റോഡിന്‍റെ ഗുണമേന്മ ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥർ റോഡിലുടെ സഞ്ചരിക്കും. പിഡബ്ല്യൂഡി ഓഫിസുകളിൽ  പ്രാഥമിക കാര്യങ്ങൾ പോലും നടത്തുന്നതിൽ വീഴ്‌ച കണ്ടെത്തിയിട്ടുണ്ട് . ഇതിന്‍റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് മാത്രമായി ഓഫിസ് ഇൻസ്പെക്ഷൻ വിങ്ങിനെ നിയമിക്കാൻ തീരുമാനിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details