കേരളം

kerala

റിയാസ്

ETV Bharat / videos

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളുടെ മുഖച്ഛായ മാറി, വരുമാനം 9 കോടി; പദ്ധതി കൂടുതല്‍ സജീവമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

By

Published : Aug 5, 2023, 1:59 PM IST

കാസർകോട് : പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിശ്രമ കേന്ദ്രങ്ങളിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ആരംഭിച്ചത് സമൂഹത്തിന് ഗുണം ചെയ്‌തുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയ ശേഷം ഒന്നര ലക്ഷം പേർ ഇതിന്‍റെ സേവനം പ്രയോജനപ്പെടുത്തി എന്നും ഇതു വഴി സർക്കാറിന് ഒൻപത് കോടിയോളം രൂപയുടെ വരുമാനം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വാടക നൽകി റസ്റ്റ് ഹൗസ് റൂമുകൾ ലഭ്യമായതു വഴി പൊതുജനങ്ങൾക്ക് വലിയ തോതിൽ സാമ്പത്തിക നേട്ടമുണ്ടായതായും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. പെരിയയിൽ പുതിയതായി നിർമിച്ച പൊതുമരാമത്ത് വിശ്രമ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പൊതുമരാമത്തിന്‍റെ വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ സജീവമാക്കി മുന്നോട്ടു പോകാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. പെരിയ വിശ്രമന്ദിരത്തിൽ രണ്ടു ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥരെ നിയമിക്കും. തിങ്കളാഴ്‌ചയോടെ ഫർണിച്ചറുകൾ സജ്ജമാക്കി അധികം വൈകാതെ ഓൺലൈൻ വഴി ബുക്കിങ് സൗകര്യം ആരംഭിക്കും' -അദ്ദേഹം പറഞ്ഞു. അതേസമയം 2024 അവസാനത്തോടെ സംസ്ഥാനത്ത് സർക്കാർ നൂറ് പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ 50 പാലങ്ങൾ വിനോദ സഞ്ചാരത്തിനുതകും വിധം ദീപാലങ്കൃതമാക്കും. തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിന്‍റെ 25 ശതമാനമായ 5600 കോടി രൂപ ചെലവഴിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം എന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details