കേരളം

kerala

Minister P Rajeev Response In Cusat Accident

ETV Bharat / videos

കുസാറ്റ് ദുരന്തം : കേരളം പ്രതീക്ഷിക്കാത്ത അപകടം, വീഴ്‌ചകള്‍ ഉണ്ടോയെന്ന് പരിശോധിക്കും : മന്ത്രി പി രാജീവ് - കുസാറ്റില്‍ തിക്കിലും തിരക്കിലും മരണം

By ETV Bharat Kerala Team

Published : Nov 26, 2023, 9:28 AM IST

എറണാകുളം: കുസാറ്റിൽ ഉണ്ടായത് അങ്ങേയറ്റം ദുഃഖകരമായ സംഭവമാണെന്ന് മന്ത്രി പി രാജീവ്. കേരളം ഒരിക്കലും പ്രതീക്ഷിക്കാത്ത അപകടമാണ് കുസാറ്റിൽ ഉണ്ടായത്. നാല് കുട്ടികളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഒരാൾ ഇവിടെ പഠിക്കുന്നില്ലെങ്കിലും വിദ്യാർഥി തന്നെയാണ്. കളമശ്ശേരി ആശുപത്രിയിൽ രണ്ട് പേരാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ വിലയിരുത്തിയത്. ആശുപത്രിയിൽ പരിക്കേറ്റവരുടെ ചികിത്സയ്‌ക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരതരമാണെന്നും മന്ത്രി അറിയിച്ചു. മന്ത്രിസഭായോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. പുറത്ത് നിന്നും ആളുകൾ വരാനിടയായ സാഹചര്യം ഉൾപ്പടെ പരിശോധിക്കും. ഇത്തരം സന്ദർഭങ്ങളിൽ മുന്നറിയിപ്പുകൾ നിർബന്ധമാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കും. പരിപാടികള്‍ ഹാളിനകത്താണെങ്കില്‍ പൊലീസിനെ അറിയിക്കണമെന്നത് നിയമപരമാക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് പിന്നാലെ പൊതുദർശനത്തിന് ശേഷം വിദ്യാര്‍ഥികളുടെ മൃതദേഹം അവരവരുടെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും മന്ത്രി പറഞ്ഞു. പുലർച്ചെ പന്ത്രണ്ടര മണിയോടെ കളമശ്ശേരി മെഡിക്കൽ കോളജിലെത്തിയ മന്ത്രി പരിക്കേറ്റ കുട്ടികളെ സന്ദർശിച്ചു. ജില്ല കലക്ടർ എൻ എസ്‌ കെ  ഉമേഷ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details