കേരളം

kerala

Minister P Prasad On Rice Storage Discussion

ETV Bharat / videos

Minister P Prasad On Rice Storage Discussion 'നെല്ല് സംഭരണത്തിന്‍റെ ചർച്ചയിൽ കലഹമുണ്ടായെന്ന വാർത്ത വസ്‌തുതാവിരുദ്ധം' : കൃഷി മന്ത്രി - Minister P Prasad On Rice Storage

By ETV Bharat Kerala Team

Published : Oct 28, 2023, 2:56 PM IST

തിരുവനന്തപുരം :മന്ത്രിസഭ ഉപസമിതിയിൽ നെല്ല് സംഭരണത്തിന്‍റെ ചർച്ചയിൽ കലഹമുണ്ടായെന്ന വാർത്ത (Storage Discussion Controversy) വസ്‌തുത വിരുദ്ധമാണെന്നും പൈസ ലഭ്യമാക്കാൻ വലിയ കാലതാമസം നേരിടുന്നുവെന്നും കൃഷി മന്ത്രി പി പ്രസാദ് (Minister P Prasad). നെല്ല് സംഭരണം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ചില പ്രശ്‌നങ്ങൾ ഉണ്ടായി. അതിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട് എന്നാണ് സർക്കാർ നിലപാട്. ഒരുപാട് ഊഹാപോഹങ്ങൾ ഇതിന് പിന്നിൽ നടക്കുന്നു. ചർച്ചയിൽ കലഹമുണ്ടായി എന്ന വാർത്ത വസ്‌തു വിരുദ്ധമാണ്. ബാങ്ക് സമീപനം ചില ബുദ്ധിമുട്ടുകളുണ്ടാക്കി. പൈസ ലഭ്യമായില്ല. ഇക്കാര്യത്തിൽ വലിയ കാലതാമസം നേരിടുന്നുണ്ട്. ചർച്ചകൾ നടന്നുവരികയാണ്. സർക്കാർ മേഖലയെല്ലാം ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണമെന്നാണ് ലക്ഷ്യമിടുന്നത്. ആർക്കൊക്കെയാണ് കുടിശിക നൽകാനുള്ളതെന്ന് പരിശോധിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. സംഭരണ സമയത്ത് തന്നെ കർഷകന് വളരെ വേഗത്തിൽ വേതനം ലഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്നും പി പ്രസാദ് പറഞ്ഞു. കേരളീയവുമായി (Keraleeyam) ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ നേട്ടങ്ങൾ, ഇനി നടപ്പിലാക്കാനുള്ള ലക്ഷ്യം എന്നിവ കോർത്തിണക്കിയുള്ള പരിപാടിയാണ് കേരളീയമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആറ് വേദികളിലായാണ് ഒരു ലക്ഷത്തിൽപരം പുഷ്‌പങ്ങൾ ഉൾപ്പെടുത്തിയുള്ള കേരളീയം പുഷ്‌പമേള നടക്കുന്നത്. ആദ്യമയാണ് പൂക്കൾക്കായി ആറ് ഇൻസ്റ്റലേഷൻ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. കൃഷിയെയും കൂടി പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പരിപാടി. കേരളീയത്തിൽ ഗുണമേന്മ ഉള്ള തൈകളാണ് നൽകുന്നതെന്ന് ഉറപ്പുവരുത്തും. നാളെ (ഒക്‌ടോബര്‍ 29) മുതൽ വിളംബര സ്‌തംഭങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 

ABOUT THE AUTHOR

...view details