കേരളം

kerala

Land Amendment Act- Minister K Rajan Explains Governor Haven't Raise Doubts

ETV Bharat / videos

Minister K Rajan On Land Amendment Act ഭൂപതിവ് നിയമഭേദഗതി: ഗവർണർ സംശയം ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ - ഭൂപതിവ് ചട്ടം

By ETV Bharat Kerala Team

Published : Oct 16, 2023, 6:07 PM IST

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സംശയം ഉന്നയിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ (Minister K Rajan On Land Amendment Act). സർക്കാർ ആത്മവിശ്വാസത്തോടെയാണ് ഭേദഗതി വരുത്തിയതെന്നും പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെട്ടാൽ കൃത്യമായ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഗവർണർക്ക് ബിൽ അയച്ചത്. സർക്കാരിന് മുന്നില്‍ ഇപ്പോൾ മറുപടി കൊടുക്കേണ്ട വിഷയം ഒന്നും വന്നിട്ടില്ല. ഭൂപരിഷ്ക്കരണ നിയമവും ഭൂപതിവ് നിയമവും രണ്ടാണ്. കയ്യേറ്റത്തെയും കുടിയേറ്റത്തെയും സർക്കാർ ഒരു പോലെ കാണുന്നില്ല. ഭൂപതിവ് ചട്ടം ഏകപക്ഷീയമായി രൂപീകരിക്കില്ല. പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെട്ടാൽ കൃത്യമായ മറുപടി നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പട്ടയം മിഷൻ ആരംഭിച്ചു രണ്ട് വർഷം പിന്നിടുമ്പോൾ 2 ലക്ഷത്തോളം പട്ടയങ്ങൾ തീർപ്പാക്കി. എല്ലാവർക്കും ഭൂമി എന്നതാണ് നിലവിലെ വിഷയം. 138 റവന്യൂ അസംബ്ലികൾ രൂപീകരിച്ചു. പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവര ശേഖരണം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പട്ടയ ഡാഷ് ബോർഡ് രൂപീകരിച്ചു. 1282 കോളനികൾ പ്രാഥമികമായി പരിശോധിക്കുമ്പോൾ പല കാരണങ്ങളാലും പട്ടയം കിട്ടാത്ത ആളുകളുണ്ട്. കോളനികളുടെ പട്ടയം പ്രത്യേക വിഷയമായി എടുത്ത്, തിരുവനന്തപുരം ജില്ലയിൽ രണ്ടു മാസക്കാലത്തിനുള്ളിൽ 125 കോളനികളിൽ ഉയർന്നുവന്ന പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് കോളനി പട്ടയങ്ങളെ പ്രത്യേക മിഷനാക്കി എടുത്ത് കോളനികളിൽ ഉള്ളവർക്ക് പട്ടയം കൊടുക്കണം. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം തലസ്ഥാനത്ത് കഴിഞ്ഞ ദിവസം സാധാരണ നിലയിൽ നിന്ന് വ്യത്യസ്‌തമായി വലിയ രീതിയിലുളള മഴയാണ് ലഭിച്ചതെന്നും നാശനഷ്‌ടം കണക്കാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നാശനഷ്‌ടം കണക്കാക്കിയശേഷം അർഹതപ്പെട്ടവർക്ക് മന്ത്രിസഭ ആലോചിച്ചു നഷ്‌ടപരിഹാരം നൽകും. മഴ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന മന്ത്രി ആന്‍റണി രാജുവിന്‍റെയും ഏകോപനക്കുറവ് ഉണ്ടായെന്ന മന്ത്രി വി ശിവൻകുട്ടിയുടെയും പ്രതികരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ രാജൻ പറഞ്ഞു.

ABOUT THE AUTHOR

...view details