കേരളം

kerala

Michaung cyclonic storm Tamil Nadu

ETV Bharat / videos

മിഷോങ് പോയിട്ടും വെള്ളമിറങ്ങാതെ ചെന്നൈ... തമിഴ്‌നാട്ടിലെ മിക്ക ജില്ലകളും മഴദുരിതത്തില്‍ - Michaung landfall Tamil Nadu

By ETV Bharat Kerala Team

Published : Dec 7, 2023, 12:44 PM IST

ചെന്നൈ (തമിഴ്‌നാട്) : മിഷോങ് ചുഴലിക്കാറ്റിന്‍റെ ദുരിതം ഒഴിയാതെ തമിഴ്‌നാട് (Michaung landfall Tamil Nadu). ദിവസങ്ങളായി പെയ്യുന്ന മഴ ശമിച്ചെങ്കിലും സംസ്ഥാനത്തെ പല ജില്ലകളിലും വ്യാപക നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ചെന്നൈയിലെ റോഡുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. റോഡുകളില്‍ വെള്ളം പൊങ്ങിയതോടെ നിരവധി വാഹനങ്ങളും ഒഴുകി പോയി. ജനസാന്ദ്രതയേറിയ മടിപ്പാക്കം, വെള്ളാച്ചേരി, പള്ളിക്കരണി, താമ്പരം തുടങ്ങിയ മേഖലകളിലും വെള്ളം പൊങ്ങിയിട്ടുണ്ട്. ഇതിന് പുറമെ പ്രധാന തടാകങ്ങളും നദികളും കരകവിഞ്ഞ് ഒഴുകുകയാണ് (Michaung cyclonic storm Tamil Nadu). വെള്ളം കയറിയ വീടുകളില്‍ നിന്നും മറ്റ് കെട്ടിടങ്ങളില്‍ നിന്നും പമ്പ് ഉപയോഗിച്ച് വെള്ളം ഒഴുക്കി കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നു (aftermath of cyclone Michaung). ഇതിനിടെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ചെന്നൈയിലേക്കുള്ള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. മംഗളൂരുവില്‍ നിന്ന് ഇന്ന് സര്‍വീസ് നടത്തേണ്ടിയിരുന്ന 12686- മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്‌പ്രസ്, 16160- മംഗളൂരു-ചെന്നൈ എഗ്‌മോര്‍ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. മിഷോങ് ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് രാവിലെ 8.30ന് ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ കിഴക്ക്-വടക്ക് കിഴക്കായി തീവ്രചുഴലിക്കാറ്റായി മാറുകയായിരുന്നു. പിന്നാലെ അതി ശക്തമായ മഴയാണ് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ആന്ധ്രപ്രദേശിലും കനത്ത നാശനഷ്‌ടമാണ് മിഷോങ് ഉണ്ടാക്കിയത്.

ABOUT THE AUTHOR

...view details