കേരളം

kerala

Merchant Suicide Voice Conversation

ETV Bharat / videos

Merchant's Suicide : വ്യാപാരിയുടെ ആത്മഹത്യ : ബാങ്ക് ജീവനക്കാരൻ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്തുവിട്ട് കുടുംബം - Voice Conversation of Merchant And Bank Manager

By ETV Bharat Kerala Team

Published : Sep 28, 2023, 8:14 PM IST

കോട്ടയം:കുടയം പടിയിൽ വ്യാപാരി ആത്മഹത്യ ചെയ്‌ത (Merchant's Suicide) സംഭവത്തിൽ ഭീഷണി ശബ്‌ദരേഖ (Voice Conversation ) പുറത്തുവിട്ട് കുടുംബം. മരണപ്പെട്ട ബിനുവിനെ ബാങ്ക് ജീവനക്കാരൻ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖയാണ് (Voice Conversation between Merchant And Bank Manager) കുടുംബം പുറത്തുവിട്ടത്. ബാങ്ക് ജീവനക്കാരന്‍റെ നിരന്തരമായ ഭീഷണി കാരണം ജീവനൊടുക്കേണ്ട അവസ്ഥയിലാണെന്ന് ബിനു പറയുമ്പോൾ, ആത്മഹത്യ ചെയ്‌താൽ കുഴപ്പമില്ലെന്ന് ജീവനക്കാരൻ മറുപടി നൽകുന്നത് ശബ്‌ദരേഖയിലുണ്ട്. കുടിശ്ശിക തുക എത്രയും വേഗം അടയ്‌ക്കണമെന്നും അല്ലാത്തപക്ഷം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ചുമാണ് ബാങ്ക് ജീവനക്കാരൻ സംസാരിക്കുന്നത്. എന്നാൽ തനിക്ക് അൽപം സാവകാശം നൽകണമെന്ന ബിനുവിൻ്റെ ആവശ്യത്തെ തള്ളിക്കളയുന്നതും ശബ്‌ദരേഖയിൽ ഉണ്ട്. രണ്ട് മാസം മുൻപ് ബിനുവുമായി ബാങ്ക് മാനേജർ പ്രദീപ് നടത്തിയ സംഭാഷണത്തിന്‍റെ ശബ്‌ദരേഖ കുടുംബാംഗങ്ങൾ തന്നെയാണ് പൊലീസിന് കൈമാറിയത്. ബിനുവിന് കർണാടക ബാങ്കിലെ ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്‌തതെന്നും വ്യാപാരിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് ബിനുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.  ബാങ്ക് മാനേജർ പ്രദീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിച്ചിരിക്കുന്നത്. ബാങ്ക് അധികൃതർ കടയിലെത്തി ശല്യം ചെയ്‌തിരുന്നതായി ഒരു ജീവനക്കാരിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യും.

ABOUT THE AUTHOR

...view details