കേരളം

kerala

Maveli Balaji Pai and Kottayam Onam

ETV Bharat / videos

Maveli Balaji Pai പ്രജകളെ കാണാന്‍ 'അസുഖങ്ങള്‍ മറന്ന്'; വയ്‌പ്പുകാലുമായി ജനങ്ങള്‍ക്കരികിലേക്ക് മാവേലിയായെത്തി ബാലാജി പൈ - Kottayam

By ETV Bharat Kerala Team

Published : Aug 29, 2023, 10:40 PM IST

കോട്ടയം: അസുഖ ബാധിതനായി കാൽ മുറിച്ച ശേഷവും വയ്‌പ്പുകാൽ (Prosthetic legs) വച്ച് ബാലാജി പൈ (Balaji Pai) മാവേലിയായി (Maveli) എത്തിയപ്പോൾ ജനങ്ങള്‍ക്ക് നിറഞ്ഞ സന്തോഷം. കഴിഞ്ഞ 15 വർഷമായി ബാലാജി പൈ മാവേലി വേഷം കെട്ടുന്നുണ്ട്. 19-ാം വയസിൽ കോട്ടയം നഗരസഭയുടെ (Kottayam Municipality) ഓണാഘോഷത്തിലാണ് ബാലാജി ആദ്യമായി മാവേലിയാകുന്നത്. ഇതിനിടെ തൃക്കാക്കര ക്ഷേത്രം, എറണാകുളം (Ernakulam), കോട്ടയം (Kottayam) എന്നിവിടങ്ങളിലെ നിരവധി ഓണാഘോഷ പരിപാടികൾക്ക് ബാലാജിയുടെ മാവേലി വേഷം മിഴിവേകിയിട്ടുണ്ട്. എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ നടന്ന മാവേലി മത്സരത്തിൽ മൂന്ന് തവണ ബാലാജി ഒന്നാം സ്ഥാനവും നാലു മണിക്കാറ്റ് വഴിയോര വിശ്രമ കേന്ദ്രത്തിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. എറണാകുളം ലുലു മാളിൽ ഓണാഘോഷവേളയുടെ പരസ്യത്തിലും ബാലാജിയുടെ മാവേലി വേഷത്തിന്‍റെ നിറസാന്നിധ്യമുണ്ടായിരുന്നു. ബാലാജിക്ക് മാവേലിയോട് രൂപപരമായി സാമ്യമുളളതിനാൽ ജനങ്ങൾക്കും ബാലാജിയുടെ മാവേലിവേഷത്തോട് ഏറെ പ്രിയമാണ്. അതേസമയം ബാലാജി ചൊവ്വാഴ്‌ച മാവേലി വേഷത്തിൽ ഇരുചക്ര വാഹനത്തിലെത്തിയാണ് വൈക്കം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി ജനങ്ങളുമായി സ്നേഹം പങ്കുവച്ചത്. ഇരുമ്പാണി കാലിൽ തറച്ച് അണുബാധയുണ്ടായതിനെ തുടർന്നാണ് ബാലാജിയുടെ ഇടതുകാൽ മുട്ടിന് മുകളിൽ മുറിച്ചു നീക്കിയത്. ഒരു വർഷത്തോളം ചികിത്സ നടന്നതിനാൽ കഴിഞ്ഞ വർഷം ബാലാജി മാവേലി വേഷം കെട്ടിയിരുന്നില്ല. എന്നാല്‍ ഒന്നര പതിറ്റാണ്ടോളം കെട്ടിയാടിയ മാവേലി വേഷവുമായി നിരത്തിലെത്തി ജനങ്ങളുമായി സന്തോഷം പങ്കിട്ടപ്പോൾ ശരീരത്തിന്‍റെ വിഷമതകൾ ബാലാജി മറന്നു. വൈക്കം കൊച്ചുകവല, വൈക്കത്തെ പഴയ സ്വകാര്യ ബസ് സ്‌റ്റാൻഡ്, നഗരസഭ, പൊലീസ്‌ സ്‌റ്റേഷൻ, പടിഞ്ഞാറേനട തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെത്തി ബാലാജിയുടെ മാവേലിവേഷം ജനങ്ങളുമായി സൗഹൃദം പങ്കിട്ട് ഓണാംശസകൾ നേർന്നു.

ABOUT THE AUTHOR

...view details