നെടുങ്കണ്ടത്ത് മുറിക്കുള്ളിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച നിലയിൽ ; ശരീരത്തിൽ മുറിവേറ്റ പാടുകൾ, ദുരൂഹത - നെടുങ്കണ്ടം മരണം
ഇടുക്കി : നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കല്‍ സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സണ്ണിയുടെ തലയ്‌ക്ക് വെടിയേറ്റിട്ടുണ്ട്. ഇന്നലെ(15.8.23) രാത്രി 11.30 ഓടെയാണ് വീടിനകത്ത് നിന്ന് വെടിയൊച്ച കേട്ടത്. തുടർന്ന് മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന സണ്ണിയുടെ ഭാര്യ സിനി ശബ്‌ദം കേട്ട് മുറിയിലെത്തി നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കാണുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിച്ചു. ഫൊറന്‍സിക് വിദഗ്‌ധര്‍ സ്ഥലത്ത് പരിശോധന നടത്തി. സണ്ണിയുടെ മുഖത്തും കഴുത്തിലും കൈയിലും മുറിവേറ്റ പാടുകൾ ഉണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെടിവച്ചതെന്ന് കരുതുന്ന തോക്ക് ഇതുവരെയും കണ്ടെത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.
Also Read :Chettupuzha Murder | ചേറ്റുപുഴയിൽ യുവാവ് മരിച്ച സംഭവം കൊലപാതകം ; സഹോദരനും സുഹൃത്തും അറസ്‌റ്റിൽ