ട്രെയിനിന്‍റെ ശുചിമുറി പൂട്ടി വീണ്ടും അകത്തിരുന്ന് യാത്രക്കാരന്‍, വാതില്‍ പൊളിച്ച് പുറത്തിറക്കി പൊലീസ് - ഷൊർണ്ണൂർ
പാലക്കാട്: ട്രെയിനിൽ ശൗചാലയം അകത്ത് നിന്ന് പൂട്ടി യാത്രക്കാരൻ. ഒരാഴ്‌ചയ്‌ക്കിടയിൽ ഇത് രണ്ടാമത്തെ സംഭവമാണ്. വ്യാഴാഴ്‌ച (ജൂണ്‍ 29) ഉച്ചയ്ക്ക് രണ്ട് മണിയോടെ ഷൊർണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിയ ശബരി എക്‌സ്‌പ്രസിലാണ് സംഭവം.
സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ് ചെങ്ങന്നൂരിൽ എത്തിയപ്പോൾ ശൗചാലയത്തിൽ കയറി യാത്രക്കാരൻ വാതിലടച്ച് ഉള്ളിൽ നിന്ന് കുറ്റിയിട്ടു. ടി ടി ആർ എത്തി ടിക്കറ്റ് പരിശോധന നടത്താൻ ഇയാളെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഷൊർണൂർ റെയിൽവെ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ട്രെയിൻ ഷൊർണ്ണൂരിലെത്തിയതും റെയിൽവെ പൊലീസും, റെയിൽവെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും, ടെക്‌നീഷ്യൻമാരുടെയും നേതൃത്വത്തിൽ വാതിൽ പൊളിച്ച് യാത്രക്കാരനെ പുറത്തിറക്കി. മാനസിക നില തെറ്റിയ ഭിന്നശേഷിക്കാരനായിരുന്നു ശൗചാലയത്തിൽ വാതിൽ പൂട്ടി യാത്ര ചെയ്‌തിരുന്നത്.
ഇയാൾക്കെതിരെ കേസെടുക്കാതെ റെയിൽവെ പൊലീസ് ഇറക്കി വിട്ടു. ഇയാൾ പ്ലാറ്റ്‌ഫോമിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന വ്യക്തിയാണ്.
Also Read :വന്ദേഭാരത് എക്‌സ്‌പ്രസിന്‍റെ ശുചിമുറി പൂട്ടി ഒളിച്ചിരുന്ന സംഭവം : യുവാവിനെതിരെ കേസെടുത്ത് പൊലീസ്