ഭാഗ്യം... അത് മാത്രമാണ് അയാളുടെ ജീവൻ രക്ഷിച്ചത്.... കനത്ത കാറ്റിനിടെയുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ - മേല്‍ക്കൂരയില്‍ നിന്ന് തെറിച്ചുവന്ന അലൂമിനിയം ഷീറ്റില്‍ നിന്ന് യുവാവ് രക്ഷപെടുന്നു
കുഷ്‌തഗി, കർണാടക: അസാനി ചുഴലിക്കാറ്റിന്‍റെ പശ്‌ചാത്തലത്തില്‍ തെക്കെ ഇന്ത്യയുടെ പലമേഖലകളിലും കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്‌ച വൈകിട്ട് (10.05.22) കനത്ത കാറ്റിനിടെ മേല്‍ക്കൂരയില്‍ നിന്ന് തെറിച്ചുവന്ന അലൂമിനിയം ഷീറ്റില്‍ നിന്ന് യുവാവ് രക്ഷപെടുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കർണാടകയിലെ തവരേഗരയ്ക്ക് സമീപം കുഷ്‌തഗിയിലാണ് സംഭവം. കാറ്റിനിടെ ഷീറ്റ് തെറിച്ച് വരുന്നത് യുവാവ് കാണുന്നതും വളരെ വേഗം ഒഴിഞ്ഞു മാറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു നിമിഷത്തിനിടെയാണ് രക്ഷപെടല്‍. സമീപത്ത് പാർക്ക് ചെയ്‌തിരുന്ന ബൈക്കിനെ ഇടിച്ച ശേഷമാണ് ഷീറ്റ് തറയില്‍ പതിച്ചത്. വൻ അപകടമാണ് ഒഴിവായത്.
Last Updated : Feb 3, 2023, 8:23 PM IST