Bank robbery attempt: ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; ജീവനക്കാരന്‍റെ ദേഹത്ത് പെട്രോളൊഴിച്ച് പരിഭ്രാന്തി പരത്തി - പെട്രോൾ
തൃശൂര്‍:അത്താണിയിൽ ജീവനക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് പരിഭ്രാന്തി പരത്തി ബാങ്ക് കൊള്ളയടിക്കാന്‍ വില്ലേജ് ഫീല്‍ഡ് അസിസ്‌റ്റന്‍റായ യുവാവിന്‍റെ ശ്രമം. ഫെഡറൽ ബാങ്കിന്‍റെ അത്താണി ശാഖയിൽ ശനിയാഴ്‌ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
സംഭവം ഇങ്ങനെ:വടക്കാഞ്ചേരി തെക്കുംകര വില്ലേജ് ഫീല്‍ഡ് അസിസ്‌റ്റന്‍റ് പുതുരുത്തി സ്വദേശി ചിരിയങ്കണ്ടത്ത് വീട്ടിൽ ലിജോയാണ് (36) ആക്രമണം നടത്തിയത്. ബാങ്ക് അസിസ്‌റ്റന്‍റ് മാനേജരുടെ ദേഹത്തേക്ക് ഇയാള്‍ കന്നാസിലുണ്ടായിരുന്ന പെട്രോൾ ഒഴിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ബാങ്ക് കൊള്ളയടിക്കാൻ പോവുകയാണെന്ന് ആക്രോശിക്കുകയും ചെയ്‌തു.
കൊള്ളയടി നാടകം പൊളിച്ചു: സെക്യൂരിറ്റി ഉൾപ്പടെയുള്ള ജീവനക്കാർ ചേർന്ന് കീഴ്‌പ്പെടുത്താൻ ശ്രമിച്ചതോടെ ഇയാൾ ഇറങ്ങിയോടി. ഒടുവില്‍ നാട്ടുകാർ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് കുറ്റിയങ്കാവ് ജങ്‌ഷന് സമീപത്ത് വച്ച് യുവാവിനെ പിടികൂടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടക്കാഞ്ചേരി പൊലീസ് യുവാവിനെ കസ്‌റ്റഡിയിലെടുത്തു. അതേസമയം സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഒരാഴ്ച്ചയായി യുവാവ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.