മധു കേസ്: 13 പ്രതികളെയും തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി - മണ്ണാര്‍ക്കാട് എസ്‌സി എസ്‌ടി കോടതി
മലപ്പുറം:അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട 13 പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 16-ാം പ്രതി മുനീറിനെ ഒഴിച്ച് 13 പേര്‍ക്കെതിരെയാണ് മണ്ണാര്‍ക്കാട് എസ്‌സി - എസ്‌ടി കോടതി കഠിന തടവ് വിധിച്ചത്. ഇതേത്തുടര്‍ന്നാണ് പ്രതികളെ ഇന്ന് രാവിലെ മലമ്പുഴയില്‍ നിന്നും തവനൂരില്‍ എത്തിച്ചത്.
READ MORE|അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികൾക്കും 7 വർഷം കഠിന തടവ്, 1,18,000 രൂപ പിഴയും വിധിച്ചു
ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്‌ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, 12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു അടക്കമുള്ളവരെയാണ് സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. കനത്ത പൊലീസ് കാവലിലാണ് മുഴുവന്‍ പ്രതികളെയും ബസ് മാര്‍ഗം തവനൂരില്‍ എത്തിച്ചത്.