കേരളം

kerala

Created MA Yusuff Ali's Picture

ETV Bharat / videos

MA Yusuff Ali's Picture ആറായിരം പേപ്പർ ഗ്ലാസുകള്‍കൊണ്ട് എംഎ യൂസഫലിയുടെ ചിത്രം തീര്‍ത്ത് തൃശൂര്‍ സ്വദേശിയായ കലാകാരന്‍ - ജയേഷ് കാഞ്ഞങ്ങാട്ടിന്‍റെ കലാവൈഭവം

By ETV Bharat Kerala Team

Published : Oct 6, 2023, 4:07 PM IST

തൃശൂര്‍ : ആറായിരം പേപ്പർ ഗ്ലാസുകള്‍കൊണ്ട് 400 ചതുരശ്ര അടിയില്‍ പത്മശ്രീ എം എ യൂസഫലിയുടെ രൂപം തീര്‍ത്ത് തൃശൂര്‍ സ്വദേശിയായ കലാകാരന്‍ (Created MA Yusuff Ali's Picture). വാടാനപ്പള്ളി സ്വദേശി ജയേഷ് കാഞ്ഞങ്ങാട്ട് ആണ് തന്‍റെ കലാവൈഭവം ഒരിക്കൽ കൂടി പുറത്തെടുത്തത്. ഇൻ്റീരിയർ എഡിറ്ററായ ജയേഷിൻ്റെ ഏറെകാലത്തെ ആഗ്രഹമായിരുന്നു പത്മശ്രീ എം എ യൂസഫലിയുടെ ഒരു വ്യത്യസ്‌ത ചിത്രം ഒരുക്കണമെന്നുള്ളത്. ഇതിനായി ആദ്യം 400 ചതുരശ്രയടിയില്‍ വൃത്താകൃതിയിൽ കാർഡ് ബോർഡ് ഒരുക്കി. ശേഷം യൂസഫലിയുടെ ചിത്രം അതില്‍ അടയാളപ്പെടുത്തി. തുടർന്ന് ആറായിരം പേപ്പർ ഗ്ലാസുകൾ പ്രത്യേക പശ കൊണ്ട് ഇതിന് മുകളിൽ ഉറപ്പിച്ചു. ഒടുവില്‍ ഗ്ലാസുകളില്‍ വെള്ളയും, കറുപ്പും നിറങ്ങള്‍ കൂടി ചേർത്തപ്പോൾ വിരിഞ്ഞത് ആരേയും അതിശയിപ്പിക്കുന്ന യൂസഫലിയുടെ മനോഹര ചിത്രം. 25,000 രൂപ ചിലവില്‍ നിര്‍മിച്ച ചിത്രത്തിന് ഒന്നര മാസത്തെ പ്രയത്നവും വേണ്ടിവന്നു. നേരത്തെ 5000 ചിരട്ടകളാൽ സുരേഷ് ഗോപി ചിത്രം, 2000 കുപ്പികളുടെ അടപ്പുകളാൽ ഗാന്ധി ചിത്രം, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ഗോകുൽ സുരേഷ് ഗോപി എന്നിവരുടെ ത്രീഡി ഇഫക്‌ടിൽ തീർത്ത ചിത്രങ്ങളും ജയേഷ് ഒരുക്കിയിട്ടുണ്ട്. യൂസഫലിയുടെ ചിത്രം അദ്ദേഹത്തിൻ്റെ സ്വന്തം മാളിൽ ജനങ്ങൾക്ക് കാണാന്‍ ഒരു ദിവസമെങ്കിലും പ്രദർശിപ്പിക്കണമെന്നതാണ് ജയേഷിന്‍റേയും കുടുംബത്തിൻ്റെയും ആഗ്രഹം.

ABOUT THE AUTHOR

...view details